ഒടുവിൽ ഔദ്യോഗികമായി ആ വാർത്ത പുറത്തുവിട്ട് നലീഫും ഐശ്വര്യയും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മിനിസ്ക്രീൻ പരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം. തെലുങ്ക് പരമ്പരയുടെ മലയാളം റീമേക്കാണ് ആണ് മൗനരാഗം. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ധാരാളം ആരാധകരെ നേടിയെടുക്കാൻ പരമ്പരയ്ക്ക് സാധിച്ചു.

കല്യാണി എന്ന ഊമയായ പെൺകുട്ടിയെ സ്നേഹിക്കുന്ന കിരണും ഇവരുടെ പ്രണയവും ആണ് പരമ്പരയുടെ കഥ. അന്യഭാഷാ താരങ്ങളാണ് പരമ്പരയിൽ അധികവും ഉള്ളത്. എങ്കിലും മലയാളികൾക്ക് ഇവർ പ്രിയപെട്ടവരാണ്.

നലീഫ് ആണ് കിരൺ എന്ന കഥാപാത്രമായി എത്തുന്നത്. ഐശ്വര്യ റാംസെ ആണ് കല്യാണി എന്ന ഊമ പെണ്ണായി എത്തുന്നത്. പരമ്പരയിലെ നായകനും നായികയും ജീവിതത്തിലും ഒന്നിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് അധികം പ്രേക്ഷകരും. ഇത് പോലെ തന്നെയാണ് മൗനരാഗം താരങ്ങളായ നലീഫും ഐശ്വര്യയും ജീവിതത്തിലും ഒന്നിക്കണം എന്ന് പ്രേക്ഷകർ പലപ്പോഴായി പറയുന്നുണ്ട്. ഇവരെ ചേർത്ത് വെച്ച് കൊണ്ട് പല വാർത്തകളും പുറത്തിറങ്ങി ഇരുന്നു. എന്നാൽ ഞങ്ങൾ അടുത്ത സുഹൃത്തുക്കൾ ആണെന്ന് ഇരുവരും തുറന്ന് പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമാണ് ഇരുവരും വിശേഷങ്ങൾ പങ്കുവെച്ചു കൊണ്ട് എത്താറുണ്ട്.

ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള റീലിസ് വിഡിയോകളുമായി ഇരുവരും എത്താറുണ്ട്. ഇപ്പോഴിതാ ഇവരുടെ പുതിയ പോസ്റ്റാണ് വൈറലായി മാറുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് പുതിയ സന്തോഷ വാർത്ത പങ്കിട്ടുകൊണ്ട് എത്തിയിരിക്കുന്നത്. നലീഫും ഐശ്വര്യയും ഒന്നിച്ചുള്ള പോസ്റ്റ് ആണ് പങ്കിട്ടിരിക്കുന്നത്. ഈ പോസ്റ്റിലൂടെ ഒടുവിൽ ആരാധകരെ ഏറെ സന്തോഷപ്പെടുത്തുന്ന ഒരു വാർത്തയാണ് ഇരുവരും പുറത്തു വിട്ടിരിക്കുന്നത്. മൗനരാഗം 700 എപ്പിസോഡുകൾ തികയുകയാണ്. 700 എപ്പിസോഡുകൾ കഴിഞ്ഞോ, ഞങ്ങൾക്ക് ഇത് വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് മലയാളികൾ പറയുന്നത്.

അത്രത്തോളം മലയാളി മിനിസ്ക്രീൻ പ്രേക്ഷകരെ എൻഗേജ് ചെയ്യിക്കുന്ന പരമ്പരകളിൽ ഒന്നാണ് മൗനരാഗം. അത് കൊണ്ട് തന്നെ ഓരോ എപ്പിസോഡുകൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത് അറിയുന്നില്ല എന്നാണ് മലയാളി പ്രേക്ഷകർ പറയുന്നത്. നിരവധി ആരാധകരാണ് ഇപ്പോൾ മൗനരാഗം ടീമിന് ആശംസകൾ നേർന്ന് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ നായകനും നായികയ്ക്കും ഫാൻ പേജുകളും ഏറെയാണ്. അന്യഭാഷ താരങ്ങൾ ആണെന്ന് ഞങ്ങൾക്ക് തോന്നിട്ടെ ഇല്ല എന്നാണ് ഇവരുടെ മലയാളീ ആരാധകർ പറയുന്നത്.

Advertisement