സന്തോഷ വാർത്ത പങ്കുവച്ച് ചന്ദ്രയും ടോഷ് ക്രിസ്റ്റിയും

സീരിയൽ താരങ്ങളായ ചന്ദ്ര ലക്ഷ്മൺ- ടോഷ് ക്രിസ്റ്റി ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു. കുഞ്ഞിന്റെ കൈകളുടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് ചന്ദ്ര ലക്ഷ്മൺ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.
”ആൺകുട്ടിയാണ്. ഞങ്ങൾക്കും ഞങ്ങളുടെ കുഞ്ഞിനും സ്നേഹവും അനുഗ്രഹവും പ്രാർഥനയുമേകിയ ദൈവത്തിനും മാതാപിതാക്കൾക്കും അഭ്യൂദയകാംക്ഷികൾക്കും നന്ദി”- ചിത്രത്തോടൊപ്പം ചന്ദ്ര കുറിച്ചു. താരദമ്പതികൾക്ക് ആശംസ അറിയിച്ച് സഹപ്രവർത്തകരുടെയും ആരാധകരുടെയും കമന്റുകളുണ്ട്.

സ്വന്തം സുജാത എന്ന സീരിയലിൽ അഭിനയിക്കുമ്പോഴാണ് ടോഷും ചന്ദ്രയും പ്രണയത്തിലായത്. 2021 നവംബർ 11ന് കൊച്ചിയിലെ സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹം

Advertisement