അഭിനയത്തിലേക്കുള്ള തിരിച്ചുവരവോ; കാവ്യ മാധവന്റെമേക്കോവര്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Advertisement

സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി കൊണ്ടിരിക്കുകയാണ് കാവ്യ മാധവന്റെ പുതിയ മേക്കോവര്‍ ചിത്രങ്ങള്‍. ചെന്നൈ നെയില്‍ ആര്‍ടിസ്ട്രി സലൂണ്‍ സന്ദര്‍ശിച്ചതിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ പ്രിയതാരത്തിന്റെ പുതിയ ഫോട്ടോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.


കറുത്ത ഷര്‍ട്ടും ജീന്‍സുമണിഞ്ഞ് പതിവ് ചിരിയോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന കാവ്യയെ കാണാം. കാവ്യ മെലിഞ്ഞു കൂടുതല്‍ സുന്ദരിയായെന്നും അഭിനയത്തിലേക്കുള്ള തിരിച്ചുവരവാണോ ഈ ലുക്കിനു പിന്നിലെന്നുമാണ് ആരാധകരുടെ സംശയം. 2016ല്‍ റിലീസ് ചെയ്ത ‘പിന്നെയും’ എന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്.

Advertisement