ഗര്‍ഭിണിയാണെന്ന സന്തോഷം പങ്കുവെച്ച് ബോളിവുഡ് നടി യാമി ഗൗതം

Advertisement

ഗര്‍ഭിണിയാണെന്ന സന്തോഷം പങ്കുവെച്ച് ബോളിവുഡ് നടി യാമി ഗൗതം. സിനിമ പ്രമോഷനിടെയാണ് താരം ഇക്കാര്യം അറിയിച്ചത്. സംവിധായകന്‍ ആദിത്യ ധര്‍ ആണ് താരത്തിന്റെ ഭര്‍ത്താവ്. ഇരുവരും ഒന്നിക്കുന്ന ആര്‍ട്ടിക്കിള്‍ 370 ന്റെ ട്രെയിലര്‍ ലോഞ്ചിന് ഇടയിലാണ് കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് ദമ്പതികള്‍ തുറന്നു പറഞ്ഞത്. ഗര്‍ഭകാലത്തെ ഷൂട്ടിങ് അനുഭവത്തേക്കുറിച്ചും യാമി തുറന്നു പറഞ്ഞു. ഗര്‍ഭകാലത്തിന്റെ ആദ്യ മാസങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ആക്ഷന്‍ രംഗങ്ങള്‍ പോലും ഈ സമയത്ത് താരത്തിന് അഭിനയിക്കേണ്ടിവന്നു. ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നാണ് താരം പറയുന്നത്.

Advertisement