പതിനഞ്ചാം ദേശീയ പുരസ്‌കാര നിറവില്‍ ഗിരീഷ് കാസറവള്ളി


ബംഗളുരു: വിഖ്യാത സംവിധായകന്‍ ഗിരീഷ് കാസറവള്ളിക്ക്പതിനഞ്ചാം ദേശീയ പുരസ്‌കാരം. നടാട നവനീത ഡോ.പി ടി വെങ്കടേശ്വകുമാര്‍ എന്ന ഡോക്യുമെന്ററിയിലൂടെയാണ് ഇത്തവണ അദ്ദേഹത്തെ തേടി പുരസ്‌കാരമെത്തിയത്. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച കല സാംസ്‌കാരിക ചലച്ചിത്രത്തിനുള്ള പുരസ്‌കാരമാണ് ഇതിലൂടെ അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.

വിവരവാകാശ വകുപ്പിന് വേണ്ടി നിര്‍മ്മിച്ച ചിത്രമാണിത്. വകുപ്പ് ഇദ്ദേഹത്തോട് ഇത്തരമൊന്ന് തയാറാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് പണ്ഡിറ്റ് വെങ്കടേശ് കുമാറിനെ കുറിച്ചാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ താന്‍ ഏറെ ആദരിക്കപ്പെട്ടു എന്നും കാസറവള്ളി പറഞ്ഞു. ഇത്തരത്തിലുള്ള സംഗീതജ്ഞരെക്കുറിച്ച് ചലച്ചിത്രം തയാറാക്കുന്നതിലൂടെ താന്‍ ആദരിക്കപ്പെട്ടു.

അദ്ദേഹത്തിന്റെ സംഗീതവും ആലാപനവും ഏറെ ഉപയോഗിച്ച് കൊണ്ടാണ് ഇത് തയാറാക്കിയിരിക്കുന്നത്. ഇതൊരു വിഖ്യാത സംഗീതജ്ഞനെക്കുറിച്ചുള്ള ചിത്രമാണ്. അത് കൊണ്ട് തന്നെ വ്യത്യസ്ത ചലച്ചിത്രങ്ങളിലെ സംഗീതം ഇതില്‍ ഉപയോഗിക്കാനായി. ആലാപനത്തെക്കാള്‍ കൂടുതല്‍ സംഗീതത്തിനാണ് പ്രാമുഖ്യം നല്‍കിയിട്ടുള്ളത്. അതേസമയം തന്റെ വിവരണത്തെ ബാധിക്കാത്ത വണ്ണം ആലാപനവും ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

ഈ ചിത്രം തനിക്ക് കൂടുതല്‍ പുതിയ അറിവുകള്‍ സമ്മാനിച്ചെന്നും കാസറവള്ളി വ്യക്തമാക്കി.

Advertisement