വാർത്താനോട്ടം

Advertisement

2023 സെപ്തംബർ 10 ഞായർ

🌴 കേരളീയം 🌴

🙏മഴ ശക്തമാകും. മധ്യപ്രദേശിനു മുകളില്‍ പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടു. അഞ്ചു ദിവസം മഴ തുടരും. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട്.

🙏സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്. നാളെ സംസ്ഥാനവ്യാപകമായി റേഷന്‍ കടകള്‍ അടച്ചിടും. കിറ്റ് വിതരണം ചെയ്തതിനുള്ള 11 മാസത്തെ കുടിശിക ആവശ്യപ്പെട്ടാണ് സമരം.

🙏നെല്ല് സംഭരിച്ചതിനു കര്‍ഷകര്‍ക്കുള്ള തുക ഒരാഴ്ചയ്ക്കകം നല്‍കണമെന്ന ഉത്തരവ് സര്‍ക്കാര്‍ പാലിക്കാത്തത് കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി. ഈ മാസം 25 നകം ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയി, സപ്ലൈക്കോ എം ഡി ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവര്‍ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു.

🙏സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. കേന്ദ്രാവിഷ്‌കൃത പദ്ധതിയിലെ 60 ശതമാനം തുക കേന്ദ്രവും 40 ശതമാനം തുക സംസ്ഥാനവുമാണ് വഹിക്കുന്നത്. കേന്ദ്രത്തിന്റെ കൂടി സഹായത്തോടെ എത്രയും വേഗം പ്രശ്നപരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

🙏ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തോടെ ദേശീയ രാഷ്ട്രീയത്തില്‍ മാറ്റം കാണുന്നുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. ബിജെപിയുടെ കോട്ടയായ യുപിയില്‍ ബിജെപിയെ തോല്‍പിക്കാനായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

🙏ഗ്രോ വാസു വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഗ്രോ വാസുവിനെതിരെ കള്ളക്കേസാണ്. നിയമസഭ തല്ലി തകര്‍ത്തവര്‍ക്കെതിരായ കേസ് പിന്‍വലിക്കുന്നവര്‍ ഗ്രോ വാസുവിനെതിരായ കേസ് എന്തുകൊണ്ട് പിന്‍വലിക്കുന്നില്ലെന്നു വിഡി സതീശന്‍ ചോദിച്ചു.

🙏പെട്രോ കെമിക്കല്‍ പാര്‍ക്കില്‍ രണ്ടാമത്തെ യൂണിറ്റ് ആരംഭിച്ചു. പാര്‍ക്ക് സുപ്രധാന മുന്നേറ്റമാണെന്ന് മന്ത്രി പി രാജീവ്. മൂന്നാമത്തെ യൂണിറ്റിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.

🙏കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗം എംഎസ്എഫ് പ്രതിനിധി അമീന്‍ റാഷിദിനെ അയോഗ്യനാക്കി. റഗുലര്‍ വിദ്യാര്‍ത്ഥിയല്ലെന്ന എസ്എഫ്ഐയുടെ പരാതി അംഗീകരിച്ചാണ് സര്‍വകലാശാല രജിസ്ട്രാറുടെ നടപടി. സംഭവത്തില്‍ നിയമ നടപടിയെടുക്കുമെന്ന് എംഎസ്എഫ് അറിയിച്ചു.

🙏തിരുവനന്തപുരം കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാറിടിച്ചു കൊലപ്പെടുത്തിയത് ക്ഷേത്രമതിലിനരികില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനെന്നു പോലീസ്. പൂവച്ചല്‍ സ്വദേശിയായ 15 വയസുകാരന്‍ ആദി ശേഖറാണ് പുളിങ്കോട് ക്ഷേത്രത്തിന് സമീപം കൊല്ലപ്പെട്ടത്. അകന്ന ബന്ധു പൂവ്വച്ചല്‍ സ്വദേശി പ്രിയരഞ്ജനെതിരെയാണ് കേസ്.

🙏അതിരപ്പിള്ളി പൊകലപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു. കൊല്ലതിരുമേട് ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചര്‍ ഇരുമ്പന്‍ കുമാരനാണ് കൊല്ലപ്പെട്ടത്.

🇳🇪 ദേശീയം 🇳🇪

ആന്ധ്ര – തെലങ്കാന അതിര്‍ത്തിയില്‍ പ്രതിഷേധിച്ച ജനസേനാ പാര്‍ട്ടി നേതാവും സിനിമാ താരവുമായ പവന്‍ കല്യാണ്‍ കസ്റ്റഡിയില്‍. തെലുങ്കു ദേശം പാര്‍ട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡുവിനെ ആന്ധ്ര പൊലീസ് സിഐഡി വിഭാഗം അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധവുമായാണ് പവന്‍ കല്യാണ്‍ എത്തിയത്.

🙏ത്രിപുരയില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി. ധര്‍മനഗറില്‍നിന്ന് 72 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം

🙏മണിപ്പൂരില്‍ വീണ്ടും കലാപം. തെഗ്നോപാല്‍ ജില്ലയിലെ പലേല്‍ മേഖലയില്‍ തുടരുന്ന ഏറ്റുമുട്ടലില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. സൈനിക ഉദ്യോഗസ്ഥരടക്കം എണ്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

🙏വാരണാസിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി വിമാനത്താവളം ബോംബുവച്ച് തകര്‍ക്കുമെന്നു ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍. ഉത്തര്‍പ്രദേശിലെ ഭദോഹിയില്‍നിന്നാണ് പ്രതി അശോകിനെ പിടികൂടിയത്. ഇയാള്‍ മാനസിക രോഗിയാണെന്നു കുടുംബം.

🇦🇴 അന്തർദേശീയം 🇦🇽

🙏ഇന്ത്യ – ഗള്‍ഫ് – യൂറോപ്പ് സാമ്പത്തിക ഇടനാഴി വരുന്നു. ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു പ്രഖ്യാപനം നടത്തിയത്. ഇന്ത്യയില്‍ തുടങ്ങി യൂറോപ്പിലേക്കു നീളുന്ന സാമ്പത്തിക ഇടനാഴിയില്‍ കൂടുതല്‍ രാജ്യങ്ങള്‍ക്കു സാമ്പത്തിക നേട്ടമുണ്ടാക്കാനാകും. ചൈനയുടെ വണ്‍ ബെല്‍റ്റ് പദ്ധതിക്കു ബദലായ പദ്ധതിയാണിത്.

🙏ജി 20 ഉച്ചകോടിയില്‍ യുക്രെയിന്‍ സംഘര്‍ഷം കൂടി ഉള്‍പ്പെടുത്തി സംയുക്തപ്രഖ്യാപനം. റഷ്യയെ ശക്തമായി അപലപിക്കാതെ കടന്നുകയറ്റങ്ങള്‍ക്കെതിരെ താക്കീതു നല്കിയാണ് പ്രഖ്യാപനം. ഡല്‍ഹി ജി 20 സംയുക്ത പ്രഖ്യാപനം ചരിത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

🙏ഉത്തര കൊറിയ ആദ്യ ആണവ മുങ്ങിക്കപ്പല്‍ നീറ്റിലിറക്കി. കടലിനടിയില്‍നിന്ന് അണ്വായുധങ്ങള്‍ തൊടുക്കാവുന്ന അന്തര്‍വാഹിനിയുടെ വിവരങ്ങള്‍ ഉത്തര കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയാണു പുറത്തുവിട്ടത്. കൊറിയന്‍ പെനിസുലയിലും ജപ്പാന്‍ തീരത്തിനോട് ചേര്‍ന്നുമാണ് പുതിയ ആണവ അന്തര്‍ വാഹിനി.

🙏വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലെ ഭൂകമ്പത്തില്‍ മരണം 2000 കടന്നു. പൗരാണിക നഗരങ്ങള്‍ അടക്കം നിലംപൊത്തിയ ദുരന്തത്തില്‍ നിരവധി ആളുകള്‍ മണ്ണിനടിയിലാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു.

🙏വാഗ്നര്‍ ഗ്രൂപ്പിന്റെ മേധാവി പ്രിഗോഷിന്‍ കൊലപ്പെട്ടിട്ടില്ലെന്ന വാദവുമായി റഷ്യന്‍ രാഷ്ട്രീയ നിരീക്ഷകന്‍ വലേരി സൊളോവി. കരീബിയന്‍ ദ്വീപായ മാര്‍ഗരിറ്റയില്‍ പ്രിഗോഷിന്‍ ഒളിവില്‍ കഴിയുന്നുണ്ട്. റഷ്യന്‍ പ്രസിഡന്റായ വ്ലാദിമിര്‍ പുടിന്റെ മരണശേഷം പ്രിഗോഷിന്‍ തിരിച്ചുവരും. വിമാന അപകടത്തിലൂടെ വധിക്കുമെന്നു മനസിലാക്കിയിരുന്ന പ്രിഗോഷിന്‍ ആ യാത്ര ഒഴിവാക്കിയിരുന്നെന്നാണ് ഒരു അഭിമുഖത്തില്‍ സൊളോവി പറഞ്ഞത്.

🥍🏏 കായികം 🏸🏑

🙏ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്ക്ക് 21 റണ്‍സിന്റെ ജയം. ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 257 റണ്‍സ് വിജയലക്ഷ്യത്തിനായിറങ്ങിയ ബംഗ്ലാദേശ് 48.1 ഓവറില്‍ 236 റണ്‍സെടുത്ത് എല്ലാവരും പുറത്തായി.

🙏ബ്രസീലിനായി ഏറ്റവുമധികം ഗോള്‍ നേടിയ താരമെന്ന റെക്കോഡ് ഇനി സൂപ്പര്‍താരം നെയ്മറിന് സ്വന്തം. 77 ഗോളുകള്‍ നേടിയ പെലെയുടെ റെക്കോഡാണ് നെയ്മര്‍ ഇന്നലെ ബൊളീവിയക്കെതിരായ പ്രകടനത്തിലൂടെ തകര്‍ത്തത്. ബൊളീവിയക്കെതിരായ മത്സരത്തില്‍ രണ്ടു ഗോളുകളടിച്ച നെയ്മറിന്റെ എക്കൗണ്ടില്‍ ഇപ്പോള്‍ 79 ഗോളുകളാണുള്ളത്.

Advertisement