റെഡ്മി 10എ ഏപ്രിൽ 20ന് ഇന്ത്യയിൽ അവതരിപ്പിക്കും

ന്യൂഡൽഹി : റെഡ്മി 10എ ഏപ്രിൽ 20ന് ഇന്ത്യയിൽ അവതരിപ്പിക്കും .

വലിയ ഡിസ്പ്ലേ, വലിയ ബാറ്ററി, റാം ബൂസ്റ്റർ ഫീച്ചർ എന്നിവയുമായാണ് ഫോൺ എത്തുക .6.53 ഇഞ്ച് എച്ച്‌ഡി+ ഡിസ്പ്ലേ, മീഡിയടെക് ഹെലിയോ ജി25 എസ്‌ഒസി, 6ജിബി വരെ റാം, 128ജിബി വരെ ഓൺബോർഡ് സ്റ്റോറേജ്, 5,000എംഎഎച്ച്‌ ബാറ്ററി എന്നിവ സഹിതം റെഡ്മി കഴിഞ്ഞ മാസം സ്മാർട്ട്ഫോൺ ചൈനയിൽ പുറത്തിറക്കിയിരുന്നു. ഇപ്പോൾ ആമസോണിലെ മൈക്രോസൈറ്റിലൂടെയും ട്വീറ്റിലൂടെയുമാണ് റെഡ്മി 10എയുടെ ഇന്ത്യ ലോഞ്ച് തീയതി കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത് .

എർഗണോമിക് ഗ്രിപ്പ് നൽകുമെന്ന് പറയപ്പെടുന്ന ഇവോൾ രൂപകൽപ്പനയ്ക്കൊപ്പം റാം ബൂസ്റ്റർ സവിശേഷതയുമായാണ് ഫോൺ എത്തുകയെന്നാണ് മൈക്രോസൈറ്റിൽ വ്യക്തമാക്കുന്നത്.ഇന്ത്യയിൽ റെഡ്മി 10എയുടെ വില 10,000 രൂപയിൽ താഴെയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത് രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭ്യമാണ്. ബ്ലാക്ക്, ബ്ലൂ, ഗ്രേ കളർ ഓപ്ഷനുകളിൽ ഫോൺ അവതരിപ്പിക്കുമെന്നാണ് സൂചനകൾ. 6.53-ഇഞ്ച് എച്ച്‌ഡി+ ഡിസ്‌പ്ലേയാണ് സ്മാർട്ട്‌ഫോണിനുള്ളത്. സാധാരണ 10ഡബ്ല്യു ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000എംഎഎച്ച്‌ ബാറ്ററിയാണ് റെഡ്മി10എ പായ്ക്ക് ചെയ്യുന്നത്

Advertisement