6,999 രൂപയ്ക്ക് ലാവയുടെ പുതിയ സ്മാർട്ട് ഫോൺ, 6.5 ഇഞ്ച് ഡിസ്‌പ്ലേ, 5000എംഎഎച്ച്‌ ബാറ്ററി

Advertisement

രാജ്യത്തെ മുൻനിര സ്മാർട്ട് ഫോൺ നിർമാതാക്കളായ ലാവ പുതിയ ഹാൻഡ്സെറ്റ് ലാവ എക്സ് 2 ഇന്ത്യയിൽ അവതരിപ്പിച്ചു.കുറഞ്ഞ വിലയ്ക്കൊരു സ്മാർട്ട് ഫോൺ വാങ്ങാനാഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടുള്ളതാണ് ഇത്. ലാവ എക്സ് 2 ന്റെ 2 ജിബി, 32 ജിബി റാം വേരിയന്റിന്റെ വില 6,999 രൂപയാണ്.

മാർച്ച്‌ 11 വരെ ആമസോണിൽ പ്രീ-ഓർഡർ സ്വീകരിക്കും. ഹാൻഡ്സെറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുകയാണെങ്കിൽ 6,599 രൂപയ്ക്ക് ലഭിക്കും.

മാർച്ച്‌ 12 നാണ് ലാവ എക്സ് 2 വിൽപനയ്‌ക്കെത്തുന്നത്. ബ്ലൂ, സിയാൻ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ലാവ എക്സ് 2 വരുന്നത്. ആമസോണിലും ലാവ ഇ-സ്റ്റോറിലും സ്‌മാർട് ഫോൺ ലഭ്യമാകും.

6.5 ഇഞ്ച് എച്ച്‌ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേയാണ് ലാവ എക്സ് 2ൽ അവതരിപ്പിക്കുന്നത്. സെൽഫി ക്യാമറ സ്ഥാപിക്കാൻ സ്മാർട് ഫോണിന് മുൻവശത്ത് വാട്ടർഡ്രോപ്പ് ശൈലിയിലുള്ള നോച്ച്‌ ഉണ്ട്.

2 ജിബി റാമും 32 ജിബി ഇന്റേണൽ സ്‌റ്റോറേജും സഹിതം ഒക്ടാ കോർ മീഡിയടെക് ഹീലിയോ പ്രോസസർ ആണ് സ്മാർട് ഫോണിന് കരുത്ത് പകരുന്നത്.

ആൻഡ്രോയിഡ് വൺ അടിസ്ഥാനമമാക്കിയുള്ള ഒഎസിലാകും ലാവ എക്സ് 2 പ്രവർത്തിക്കുക. എന്നാൽ, ലാവ എക്സ് 2 ൽ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റം വിവരങ്ങൾ ലാവ വ്യക്തമാക്കിയിട്ടില്ല.

5000 എംഎഎച്ച്‌ ആണ് ബാറ്ററി. കൂടെയുള്ള അഡാപ്റ്റർ ഉപയോഗിച്ച്‌ പൂർണമായി ചാർജ് ചെയ്യാൻ 3.45 മണിക്കൂർ എടുക്കുമെന്ന് കമ്ബനി അവകാശപ്പെട്ടു.

ലാവ പറയുന്നതനുസരിച്ച്‌, ഒറ്റ ചാർജിൽ 4ജി നെറ്റ്‌വർക്കുകളിൽ 38 മണിക്കൂർ കോൾ സമയവും 10.5 മണിക്കൂർ യൂട്യൂബ് പ്ലേബാക്കും ഫോൺ വാഗ്ദാനം ചെയ്യുന്നു.

പിൻഭാഗത്ത് ഫിംഗർപ്രിന്റ് സ്കാനറും മുഖം തിരിച്ചറിയലും ഈ സ്മാർട് ഫോണിന്റെ സവിശേഷതകളാണ്. വൈ-ഫൈ, ബ്ലൂടൂത്ത് വി5.0, 3.5 എംഎം ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ്-സി ചാർജിങ് പോർട്ട്, ഒടിജി പിന്തുണ എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ.

ലാവ എക്സ2ന്റെ പിൻഭാഗത്ത് ഒരു ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് കാണുന്നത്. ഇതിൽ 8 മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾപ്പെടുന്നു. മുൻവശത്ത്, സെൽഫികൾക്കായി 5 മെഗാപിക്സൽ ക്യാമറയുണ്ട്.

6,999 രൂപയ്ക്ക് ലാവയുടെ പുതിയ സ്മാർട്ട് ഫോൺ, 6.5 ഇഞ്ച് ഡിസ്‌പ്ലേ, 5000എംഎഎച്ച്‌ ബാറ്ററി
രാജ്യത്തെ മുൻനിര സ്മാർട്ട് ഫോൺ നിർമാതാക്കളായ ലാവ പുതിയ ഹാൻഡ്സെറ്റ് ലാവ എക്സ് 2 ഇന്ത്യയിൽ അവതരിപ്പിച്ചു.

കുറഞ്ഞ വിലയ്ക്കൊരു സ്മാർട്ട് ഫോൺ വാങ്ങാനാഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടുള്ളതാണ് ഇത്. ലാവ എക്സ് 2 ന്റെ 2 ജിബി, 32 ജിബി റാം വേരിയന്റിന്റെ വില 6,999 രൂപയാണ്.