വിരാട് കോലിക്കും അനുഷ്‌ക ശര്‍മ്മയ്ക്കും രണ്ടാം കുഞ്ഞ് പിറന്നു

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിക്കും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയ്ക്കും രണ്ടാം കുഞ്ഞ് പിറന്നു. ആൺ കുട്ടിയാണ് ജനിച്ചത്. ‘അകായ്’ എന്നാണ് കുട്ടിക്ക് ഇരുവരും പേര് നല്‍കിയിരിക്കുന്നത്. കോലി തന്നെയാണ് ഈ സന്തോഷ വാര്‍ത്ത ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചത്. പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തിയത്. വാമിക എന്നാണ് ഇവരുടെ ആദ്യ മകളുടെ പേര്. 

Advertisement