മുംബൈ ഇന്ത്യന്‍സിന്റെ പുതിയ ക്യാപ്റ്റനായ ഹര്‍ദിക് പാണ്ഡ്യയ്ക്ക് ഈ ഐപിഎല്‍ നഷ്ടമായേക്കും

Advertisement

ഐപിഎല്ലിന്റെ രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയശേഷം മുംബൈ ഇന്ത്യന്‍സിന്റെ പുതിയ ക്യാപ്റ്റനായ ഹര്‍ദിക് പാണ്ഡ്യയ്ക്ക് ഈ ഐപിഎല്‍ നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കണ്ണങ്കാലിനേറ്റ പരിക്കാണ് ഹര്‍ദിക്കിന് തിരിച്ചടിയായത്. ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് ഹര്‍ദിക്കിനെ മുംബൈ ഇന്ത്യന്‍സ് ടീമില്‍ എത്തിച്ചിരുന്നു.
പരിക്കിന്റെ പിടിയിലായ ഹര്‍ദിക്ക് വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ പങ്കെടുക്കുമോ എന്നത് സംശയമാണ്. അഫ്ഗാനിസ്ഥാനെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയും താരത്തിന് നഷ്ടമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. പുനെയില്‍ ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിനിടെയാണ് കണങ്കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഹാര്‍ദിക് മൈതാനം വിട്ടത്. ഐപിഎല്ലില്‍ ഏഴ് സീസണുകളില്‍ ഹര്‍ദിക് മുംബൈയ്ക്കായി കളിച്ചിരുന്നു. എന്നാല്‍ പിന്നീട് ഗുജറാത്ത് ടൈറ്റന്‍സിനിലെത്തിയ പാണ്ഡ്യ അരങ്ങേറ്റ സീസണില്‍ തന്നെ ടീമിന് ഐപിഎല്‍ കിരീടം നേടിക്കൊടുത്തു.

Advertisement