ക്യാമറാമാൻ ജോമോന്‍ ടി ജോണ്‍ വീണ്ടും വിവാഹിതനായി, ആൻ അ​ഗസ്റ്റിന്റെ മുൻ ഭർത്താവ്

Advertisement

പ്രമുഖ ഛായാ​ഗ്രാഹകൻ ജോമോന്‍ ടി ജോണ്‍ വീണ്ടും വിവാഹിതനായി. ഗവേഷകയും പ്രൊഡ്യൂസറും ഡിസൈനറുമായ
അന്‍സു എല്‍സ വര്‍ഗീസ് ആണ് വധു.
‘എന്റെ പ്രതീക്ഷയും വീടും’ എന്ന് കുറിച്ച് കൊണ്ട് ജോമോന്‍ തന്നെയാണ് വിവഹ വിവരം അറിയിച്ചത്. കഴിഞ്ഞ ദിവസം നടന്ന വിവാഹ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. നടി ആൻ അ​ഗസ്റ്റിന്റെ മുൻ ഭർത്താവാണ് ജോമോൻ.

ജോമോന് ആശംസയുമായി ബോളിവുഡ് നടൻ രണ്‍വീര്‍ സിങ്, ബേസില്‍ ജോസഫ്, അഭയ ഹിരണ്‍മയി, അര്‍ച്ചന കവി എന്നിവരും രം​ഗത്തെത്തി. ചാപ്പാകുരിശ് എന്ന ചിത്രത്തിലൂടെയാണ് ജോമോൻ സ്വതന്ത്ര ഛായാഗ്രാഹകൻ ആകുന്നത്. ശേഷം മലയാളത്തിലും ഹിന്ദിയിലും തമിഴിലുമെല്ലാം ഒട്ടനവധി സിനിമകളിൽ ജോമോൻ കാമറ ചലിപ്പിച്ചു.

തട്ടത്തിന്‍ മറയത്ത്, അയാളും ഞാനും തമ്മില്‍, എന്നു നിന്റെ മൊയ്തീന്‍, ചാര്‍ളി, ഗോല്‍മാല്‍ എഗെയിന്‍, ബ്യൂട്ടിഫുള്‍, സിംബ എന്നിവയാണ് ജോമോന്റെ പ്രധാന സിനിമകൾ. കൂടാതെ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ഹിറ്റ് ചിത്രത്തിന്റെ സഹസംവിധായകൻ കൂടി ആയിരുന്നു ജോമോൻ.

ഏറെ നാളത്തെ പ്രണയത്തിന് ഒടുവിൽ ആയിരുന്നു ആൻ അ​ഗസ്റ്റിന്റെയും ജോമോന്റെും വിവാഹം. 2014ൽ ആയിരുന്നു ഇത്. ശേഷം 2020ല്‍ ഇരുവരും വേര്‍പിരിഞ്ഞു. മൂന്ന് വര്‍ഷത്തോളം വേര്‍പിരിഞ്ഞ് കഴിഞ്ഞ ശേഷമാണ് ഇരുവരും വിവാഹമോചിതരായത്. നടൻ അഗസ്റ്റിന്റെ മകൾ ആയ ആൻ, എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലെ നായികയായിട്ടാണ് സിനിമ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. കുഞ്ചാക്കോ ബോബൻ നായകനായ ചിത്രം സംവിധാനം ചെയ്തത് ലാൽ ജോസ് ആയിരുന്നു.

Advertisement