മാസ് എന്റര്‍ടെയിനറായി സലാര്‍…. പ്രഭാസ്- പൃഥ്വിരാജ് ചിത്രത്തില്‍ തിയറ്ററുകളില്‍ നിറഞ്ഞ കൈയടി

പ്രഭാസ്- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ സലാര്‍-ന് തീയറ്ററുകളില്‍ മികച്ച പ്രതികരണം. കെ.ജി. എഫ് രണ്ടിന്റെ വന്‍ വിജയത്തിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.
സലാര്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് പുറത്തെത്തുന്നത്. റിപ്പോര്‍ട്ട് പ്രകാരം നെറ്റ്ഫ്‌ലിക്‌സാണ് ഒ.ടി.ടി റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്. 100 കോടി രൂപക്കാണ് ചിത്രത്തിന്റെ റൈറ്റ് നെറ്റ്ഫ്‌ലിക്‌സ് നേടിയിരിക്കുന്നതെന്നാണ് വിവരം.
തിയറ്ററില്‍ റീലീസ് ചെയ്ത് 45 ദിവസത്തിന് ശേഷമേ ചിത്രങ്ങള്‍ ഒടിടിയില്‍ സ്ട്രീം ചെയ്യുകയുള്ളൂ. അങ്ങനെയാണെങ്കില്‍ ഏകദേശം 2024 ഫെബ്രുവരിയോടെയാകും സലാര്‍ ഒ.ടി.ടിയില്‍ എത്തുക.
സൗഹൃദത്തിന്റെ കഥ പറയുന്ന സലാര്‍ രണ്ട് ഭാഗങ്ങളായിട്ടാണ് എത്തുന്നത്. ആദ്യ ഭാഗമായ സീസ്ഫയര്‍ ആണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. പൃഥ്വിരാജ്, പ്രഭാസ് എന്നിവര്‍ക്കൊപ്പം ശ്രുതി ഹാസന്‍ , ജഗപതി ബാബു, ബോബി സിംഹ, ശ്രിയ റെഡ്ഡി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗന്ദൂര്‍ ആണ് ചിത്രം നിര്‍മിച്ചത്.

Advertisement