ക്രിക്കറ്റ്‌ ലോകപ്പില്‍ ഇന്ത്യയുടെ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും, ആദ്യ എതിരാളി ഓസ്ട്രേലിയ

Advertisement

ക്രിക്കറ്റ്‌ ലോകപ്പില്‍ ഇന്ത്യയുടെ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നിറഞ്ഞ ആരാധകരെ സാക്ഷിയാക്കിയാകും ഇന്ത്യ ഓസ്ട്രേലിയയെ നേരിടുക. ഉച്ചക്ക് 2 നാണ് മത്സരം. മഴ മാറിനില്‍ക്കുമെന്നാണ് പ്രതീക്ഷ. ടിക്കറ്റുകള്‍ എല്ലാം വിറ്റുപോയി. ഏകദിന ക്രിക്കറ്റിലെ ഒന്നാംറാങ്കുകാരാണ് നിലവിൽ ഇന്ത്യ. സ്പിന്നർമാരെ തുണയ്ക്കുന്ന ചിദംബരം സ്റ്റേഡിയത്തിൽ ഇന്ത്യ കുല്‍ദീപ് യാദവ്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരെ ഒരുമിച്ചിറക്കാനാണ് സാധ്യത. പനി പിടിച്ചതിനാല്‍ ഇന്ത്യൻ താരം ശുഭ്മാന്‍ ഗില്‍ കളിക്കുന്ന കാര്യത്തിൽ ഉറപ്പില്ല. എങ്കില്‍ ഇഷാന്‍ കിഷന്‍ ആയിരിക്കും ഓപ്പണര്‍.

Advertisement