ടൈംസ് ഓഫ് ഇന്ത്യ പാലക്കാട് ബ്യൂറോ ചീഫ് ജി. പ്രഭാകരന്‍ വാഹനാപകടത്തില്‍ മരിച്ചു

Advertisement

പാലക്കാട്: ജില്ലയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കല്‍പ്പാത്തി അയ്യപുരം മഴവില്‍ വീട്ടില്‍ എ. പ്രഭാകരന്‍ (72) വാഹനാപകടത്തില്‍ മരിച്ചു.

തിരുവനന്തപുരത്തേക്ക് പോകാനായി സ്‌കൂട്ടറില്‍ ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകുന്നതിനിടയില്‍ ലോറി ഇടിച്ചാണ് അപകടം.

ദ ഹിന്ദു മുന്‍ പാലക്കാട് സ്‌പെഷല്‍ കറസ് പോണ്ടന്റും ഇന്ത്യന്‍ ജേണലിസ്റ്റ് യൂണിയന്‍ വൈസ് പ്രസിഡന്റുമാണ്.

കൊല്ലം കൊട്ടാരക്കാര സ്വദേശിയായ പ്രഭാകരന്‍ ഏറെക്കാലമായി പാലക്കാടാണ് താമസം.

ഇന്നലെ വൈകീട്ട് എട്ടോടെയായിരുന്നു അപകടം.

മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

ഇന്ത്യന്‍ പ്രസ് കൗണ്‍സില്‍ അംഗമായിരുന്നു.

ഭാര്യ: വാസന്തി. മക്കള്‍: നിഷ, നീതു.

Advertisement