സിപിഎം നേതാവ് ടി സുരേഷ് ചന്ദ്രൻ അന്തരിച്ചു


വയനാട്.സിപിഎം നേതാവ് ടി സുരേഷ് ചന്ദ്രൻ(75) അന്തരിച്ചു ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു .കൽപ്പറ്റ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും സിപി എം കൽപ്പറ്റ നോർത്ത് ലോക്കൽ കമ്മിറ്റി അംഗവുമാണ്. ദീർഘകാലം സിപിഐ വയനാട് ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായിരുന്നു. നാടക നടനും സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്നു. സിപിഎം കല്‍പ്പറ്റ ഏരിയ കമ്മിറ്റി അംഗം, കല്‍പ്പറ്റ നഗരസഭ കൗണ്‍സിലര്‍, വൈത്തിരി കാര്‍ഷിക വികസന ബാങ്ക് ഡയറക്ടര്‍, റെയിഡ്കോ ഡയറക്ടര്‍ എന്നീനിലകളിലും പ്രവര്‍ത്തിച്ചു. സംസ്കാരം വെള്ളി രാത്രി എട്ടിന് കൽപ്പറ്റ ഗൂഡലായിക്കുന്ന് പൊതുശ്മശാനത്തിൽ നടക്കും.

Advertisement