അമേരിക്കയില്‍ ഇന്ത്യന്‍ വംശജ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കാണാതായ ഇന്ത്യന്‍ വംശജയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ലാഹരി പതിവാഡ എന്ന 25-കാരിയെ ആണ് ജോലിക്ക് പോകവേ, കഴിഞ്ഞദിവസം കാണാതായത്. ടെക്സസില്‍ നിന്ന് കാണാതായ ഇവരുടെ മൃതദേഹം 322 കിലോമീറ്റര്‍ അകലെ തൊട്ടടുത്ത സംസ്ഥാനമായ ഒക്ലഹോമയില്‍ നിന്നും കണ്ടെത്തുകയായിരുന്നു.
ലാഹരി ഓവര്‍ലാന്‍ഡ് പാര്‍ക്ക് റീജിണല്‍ മെഡിക്കല്‍ സെന്ററിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. കാന്‍സസ് സര്‍വകലാശാലയില്‍ നിന്നാണ് ബിരുദമെടുത്തത്. മരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Advertisement