ആടിന്റെ ചെവിയിലെ തരുണാസ്ഥി ഉപയോഗിച്ച് 25 പേരുടെ ശാരീരിക വൈകല്യത്തിന് പരിഹാരം

Advertisement

കൊല്‍ക്കത്ത: ആടിന്റെ ചെവിയിലെ തരുണാസ്ഥി ഉപയോഗിച്ച് 25 പേരുടെ ശാരീരിക വൈകല്യങ്ങള്‍ പരിഹരിച്ചതായി ഒരു സംഘം ഡോക്ടര്‍മാര്‍. പശ്ചിമബംഗാളിലെ സര്‍ക്കാര്‍ മെഡിക്കല്‍ സര്‍വകലാശാലയിലെ ഒരു സംഘം ഡോക്ടര്‍മാരാണ് ഈ അപൂര്‍വ്വ നേട്ടത്തിന് പിന്നില്‍.

ആര്‍ജി കാര്‍ മെഡിക്കല്‍ കോളജിിലെയും പശ്ചിമബംഗാള്‍ അനിമല്‍ ആന്‍ഡ് ഫിഷറി സയന്‍സ് സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞരാണ്, അപകടത്തില്‍ വൈരൂപ്യമുണ്ടായ ചെവിക്കും മുച്ചിറിക്കയ്ക്കും മറ്റ് ചില ശാരീരിക വൈകല്യങ്ങള്‍ക്കും പരിഹാരമുണ്ടാക്കിയത്.

വളരെ ചുരുങ്ങിയ ചെലവിലാണ് ഇത് സാധ്യമായതെന്നും ഇവര്‍ പറയുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പ്ലാസ്റ്റിക് സര്‍ജറി മാത്രമായിരുന്നു. ഏക മാര്‍ഗം. എന്നാല്‍ ഇത് വളരെ ചെലവേറിയതും സങ്കീര്‍ണവുമാണ്. പലരിലും പ്ലാസ്റ്റിക്, സിലിക്കോണ്‍ ഉത്പന്നങ്ങള്‍ ശരീരം ദീര്‍ഘകാലം സ്വീകരിക്കാത്ത സാഹചര്യവും ഉണ്ടാകാറുണ്ടെന്ന് പ്ലാസ്റ്റിക് സര്‍ജറി വകുപ്പ് തലവന്‍ ആര് #ജി കാര്‍ മെഡി്കല്‍ കോളജ് തലവന്‍ നാരായണ്‍ ഭട്ടാചാര്യ പറഞ്ഞു.

അതിനാല്‍ 2013 മുതല്‍ ഇതിനൊരു ബദല്‍ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു തങ്ങള്‍ എന്നും ഇവര്‍ പറയുന്നു. ഇതിനായുള്ള ഗവേഷണത്തില്‍ വെറ്റിനറി സര്‍ജന്‍ ഡോ.ഷമിത് നാന്ദിയും മൈക്രോബയോളജിസ്റ്റ് ഡോ.സിദ്ദാര്‍ത്ഥ് ജോര്‍ദറും നിരവധി സ്‌പെഷ്യലിസ്റ്റുകളും വിദഗ്ദ്ധരും ഉണ്ടായിരുന്നു.

ആടുകളുടെ ചെവി ഒന്നിനും ഉപയോഗിക്കാതെ പാഴാക്കുന്ന സ്ഥിതിയാണുള്ളത്. ഇതാണ് ഇതിന്റെ ഒരു സാധ്യതയെക്കുറിച്ച് ആരായാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്നും ഇവര്‍ വ്യക്തമാക്കി. ഗവേഷണഫലം അത്ഭുതപ്പെടുത്തുന്നതായിരുന്നു. മൃഗങ്ങളില്‍ പരീക്ഷിച്ച ശേഷമാണ് മനുഷ്യരില്‍ ഇത് ഉപയോഗിക്കാന്‍ തീരുമാനിച്ചത്. ആളുകളുടെ സമ്മതം ലഭിച്ച ശേഷം അവരെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു. മെച്ചപ്പെട്ട ഫലമാണ് ലഭിച്ചതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഫോളിക് ആസിഡ് കുറവുള്ള അമ്മമാരുടെ മക്കള്‍ക്കാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലും കണ്ടു വരുന്നത്. സംസ്ഥാനത്തിന്റെ ഉള്‍നാടുകളില്‍ നിന്നുള്ളവരായിരുന്നു ഇവരിലേറെയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ സഹായത്തോടെയായിരുന്നു ഗവേഷണം. റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചു. കേന്ദ്രസര്‍ക്കാരും ഈ പഠനത്തെ അംഗീകരിച്ചു. ഗവേഷണം തുടരാനാണ് തങ്ങളുടെ തീരുമാനമെന്നും സംഘം വ്യക്തമാക്കി. മൂന്ന് നാല് വര്‍ഷം കൊണ്ട് ഇത് കുഷ്ഠരോഗം കൊണ്ടുണ്ടായ പാടുകളെയും പൊള്ളല്‍ മൂലമുണ്ടായ പരിക്കുകളെയും ഭേദപ്പെടുത്തുന്നതിന് കൂടി ഉപയോഗിക്കുന്ന കാര്യം പരിശോധിക്കുമെന്നും അവര്‍ വ്യക്തമാക്കി.

Advertisement