നാഷണല്‍ എം.എസ്.എം.ഇ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

ന്യൂഡൽഹി: 2022ലെ നാഷണല്‍ എം.എസ്.എം.ഇ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി ഏപ്രില്‍ 20 വരെ അപേക്ഷിക്കാം. ഉത്പാദന, സേവന മേഖലകളിലുള്ള മികച്ച സംരംഭകര്‍, വനിത, എസ്.സി/എസ്.ടി, ഭിന്ന ശേഷിക്കാര്‍ എന്നിവര്‍ക്കുള്ള പ്രത്യേക വിഭാഗങ്ങളില്‍ അപേക്ഷകള്‍ നല്‍കാം.

വിവിധ വിഭാഗങ്ങളില്‍ സമ്മാനാര്‍ഹര്‍ക്ക് ഒന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപ, രണ്ടാം സമ്മാനമായി രണ്ടു ലക്ഷം രൂപ, മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപ എന്നിങ്ങനെയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഒരു സംരംഭത്തിന് ഒന്നില്‍ കൂടുതല്‍ വിഭാഗങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്കായി MSME-DI തൃശ്ശൂര്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0487-2360536, 2360686, 9645623491, 9495849291. വിശദവിവരങ്ങള്‍ക്ക്: https://dashboard.msme.gov.in/na.

Advertisement