അമീര്‍ സര്‍ഫ്രാസ് വധം: അന്വേഷണം ആരംഭിച്ചതായി പാക്കിസ്ഥാൻ

Advertisement

ഇസ്ലാമബാദ്.അമീര്‍ സര്ഫ്രാസ് വധം: അന്വേഷണം ആരംഭിച്ചതായ് പാക്കിസ്ഥാൻ. പാക്കിസ്ഥാനെ ഞെട്ടിച്ച് ആണ് അജ്ഞാതരുടെ ആക്രണം വീണ്ടുമുണ്ടായത്.

ഇന്ത്യന്‍ പൗരന്‍ സരബ്ജിത് സിങ്ങിനെ പാക് ജയിലില്‍ കൊലപ്പെടുത്തിയ അധോലോക നായകനെയാണ് ലാഹോറില്‍ അജ്ഞാതര്‍ വധിച്ചത്. ബൈക്കിലെത്തിയ രണ്ടുപേര്‍ നെഞ്ചിലും കാലിലുമായി നിറയൊഴിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഇയാള്‍ മരിച്ചു.

അമീര്‍ സര്ഫ്രാസ് തമ്പ എന്ന അധോലോക നായകന്‍ ഭീകര സംഘടനയായ ലഷ്കര്‍ ഇ തയ്ബയുടെ സ്ഥാപകന്‍ ഹഫീസ് സഈദിന്‍റെ മുഖ്യ അനുയായി ആണ്. 2018ല്‍ ആണ് ജയിലില്‍ സബ് രഞ്ജിത് സിംങിനെ വധിച്ചത്. ഇയാളെ ഹഫീസ് സഈദ് ആണ് ജയിലിലെ വധത്തിന് നിയോഗിച്ചത്. ജയിലില്‍ മൊബൈല്‍ഫോണ്‍അടക്കം എല്ലാ സൗകര്യങ്ങ ളും ഇയാള്‍ക്ക് ലഭിച്ചു. ഇന്ത്യന്‍ പൗരന്‍ സബ് രഞ്ജിത് സിംങ് ഇന്ത്യാ പാക് അതിര്‍ത്തി ഗ്രാമത്തിലെ ഒരു കര്‍ഷകന്‍ആയിരുന്നു.1991ല്‍ ഇയാളെ ചാരപ്രവൃത്തിയും 1990ല്‍ 14പേര്‍ മരിച്ച ബോംബ് ആക്രമണത്തിലെ പങ്കും ആരോപിച്ച് ആണ് പാക് അധികൃതര്‍ പിടികൂടി ജയിലില്‍ ആക്കിയത്.എന്നാല്‍ ഇയാള്‍ സാധാരണ കര്‍ഷകന്‍ ആണെന്നും ബോംബ് ആക്രമണത്തിന് മാസങ്ഹള്‍ ശേഷമാണ് പാക് അതിര്‍ത്തിയില്‍ കറങ്ങിനടന്ന നിലയില്‍ കണ്ടെത്തിയതെന്നും ഇന്ത്യ വാദിച്ചു. 22വര്‍ഷം ജയിലില്‍ കഴിഞ്ഞുകൊണ്ട് തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമം നടത്തുകയായിരുന്നു സിംങ്. പാക് സുപ്രിംകോടതി വധശിക്ഷ വിധിച്ചെങ്കിലും നടപടി നീണ്ടുപോയി. ഇതില്‍ ക്ഷുഭിതനായാണ് ഹഫീസ് സഈദ് ജയിലില്‍ വധം നടപ്പാക്കിയത്. ഭീകരമായ ആക്രമണമാണ് സിംങ് നേരിട്ടതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വെളിവാക്കിയിരുന്നു.
സര്‍ഫ്രാസിനെയും കൂട്ടു പ്രതിയെയും 2018 ല്‍ തന്നെ തെളിവുകൾ ഇല്ലെന്ന് പറഞ്ഞ് പാകിസ്താന്‍ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

Advertisement