മുസ്ലിം വിഭാഗത്തിന് എതിരെന്ന വാദം തെറ്റ്,പൗരത്വ നിയമ ഭേദഗതിയിൽ നിന്ന് പിന്നോട്ടില്ല അമിത് ഷാ

ന്യൂഡെല്‍ഹി. പൗരത്വനിയമ ഭേദഗതിയിൽ നിന്ന് പിന്നോട്ടില്ല എന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.നിയമ ഭേദഗതി മുസ്ലിം വിഭാഗത്തിന് എതിരെന്ന വാദം തെറ്റെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. അമിത് ഷായുടെ പ്രസ്ഥാവനയ്ക്ക് എതിരെ പ്രതിപക്ഷ പർട്ടി നേതാക്കൾ രംഗത്ത്. സിഎഎയ്ക്ക് എതിരായ വിദ്യാർത്ഥി യുവജന പ്രക്ഷോഭം തുടരുന്നു.

പൗരത്വ നിയമത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവും നിയമനടപടിയും
തുടരുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി നിയമത്തിൽ നിന്ന് പിന്നോട്ടിലെന്ന് നിലപാട് ആവർത്തിക്കുന്നത്. പൗരത്വ നിയമം നടപ്പാക്കുന്നതില്‍ ന്യൂനപക്ഷങ്ങളോ മറ്റ് വിഭാഗങ്ങളോ ഭയപ്പെടേണ്ടതില്ല.നിയമം നടപ്പാക്കാതിരിക്കാൻ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു.

അധികാരത്തിലേക്ക് തിരിച്ചെത്തില്ലെന്ന് അറിയുന്നതിനാലാണ് പൗരത്വ ഭേദഗതിയെ വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള നീക്കമെന്ന് പ്രതിപക്ഷം വിമര്‍ശിക്കുന്നതെന്നും അമിത് ഷാ കുട്ടിച്ചേർത്തു. പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുമ്പോൾ നിയമത്തിൽ
ബോധവത്ക്കരണം നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം തീരുമാനം. സിപിഐഎമ്മും ടിഎംസിയും അമിത് ഷായുടെ പ്രസ്ഥാവനയ്ക്ക് എതിരെ രംഗത്ത് വന്നു. ഡൽഹിയിലും അസമിലും നിയമത്തിനെതിരെ വിദ്യാർത്ഥി പ്രക്ഷോഭം തുടരുകയാണ്.

Advertisement