ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിർദ്ദേശം യാഥാർത്ഥ്യത്തിലേക്ക്,രാഷ്ട്രപതിക്ക് റിപ്പോർട്ട് കൈമാറി

ന്യൂഡെല്‍ഹി.ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിർദ്ദേശം യാഥാർത്ഥ്യത്തിലേക്ക്. രാംനാഥ് കോവിഡ് സമിതി ഇന്ന് രാഷ്ട്രപതിക്ക് റിപ്പോർട്ട് കൈമാറി. 
2029 പൊതു തിരഞ്ഞെടുപ്പ് മുതൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കണം എന്ന് റിപ്പോർട്ടിൽ നിർദ്ദേശം ഉള്ളതായി അണ് വിവരം.

അഞ്ചുമാസത്തിനു മുൻപ് ആണ് രാം നാഥ് കോവിന്ദ് സമിതി  പ്രപർത്തനം ആരംഭിച്ചത്.  191 ദിവസ്സത്തെ നടപടികൾക്ക് ശേഷം
18626 പേജുകൾ ഉള്ള  റിപോർട്ട്  സമിതി രാഷ്ട്രപതിയ്ക്ക് സമർപ്പിച്ചു. 8 സെക്ഷനുകളിലായ് റിപ്പോർ ട്ട്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിക്ക് അനുകൂലമായ നിലപാടാണ് റിപ്പോർട്ട് മുന്നോട്ട് വയ്ക്കുന്നത്.  1951 – 67 കാലഘട്ടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് റിപ്പോട്ടിൽ പദ്ധതിയ്ക്ക് അനുകൂലമായ് ചൂണ്ടിക്കാട്ടുന്നു.      ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രാജ്യത്തിന് പുതുമ ഉള്ളതല്ലെന്നാണ് സമിതിയുടെ വിലയിരുത്തൽ. രാഷ്ട്രിയ കാരണങ്ങളാലാണ് ഒരു മിച്ചു നടന്ന തിരഞ്ഞെടുപ്പ് കൾ  രാജ്യത്ത്   പലകാലങ്ങളിലായതെന്ന  അഭിപ്രായവും റിപ്പോർട്ടിൽ ഉൾക്കൊള്ളുന്നു.  പദ്ധതിവഴി സാമ്പത്തികമായ് രാജ്യത്തിന് ഉണ്ടാകുന്ന നേട്ടങ്ങളും  റിപ്പോർട്ട് വിവരിയ്ക്കുന്നുണ്ട്.   രാഷ്ട്രപതിയ്ക്ക് കൈമാറിയ റിപ്പോർട്ടിൽ ഇനി മന്ത്രിസഭ ഉചിത തിരുമാനം കൈകൊള്ളും.

Advertisement