ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കൂറ്റൻ പന്തൽ തകർന്നുവീണ് 11പേർക്ക് പരുക്ക് ഏറ്റു

ന്യൂഡെൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കൂറ്റൻ പന്തൽ തകർന്നുവീണ് 11പേർക്ക് പരുക്ക് ഏറ്റു.
ഗേറ്റ് 2 ന് സമീപം വിവാഹത്തിനുവേണ്ടി ഒരുക്കിയ കൂറ്റൻ പന്തലാണ് ഇന്ന് ഉച്ചക്ക് 11.15 ഓടെ തകർന്നുവീണത്. നിർമ്മാണ തൊഴിലാളികൾ ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ട്രോമ കെയ‍ർ സെന്ററിലേക്ക് മാറ്റി. പന്തൽ തകർന്നതിന് പിന്നാലെ ഡൽഹി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.പരിക്കുകളോടെ കണ്ടെത്തിയ 11പേരെയും ആശുപത്രിയിൽ എത്തിച്ചു. ദേശീയ ദുരന്ത നിവാരണ സേന സംഘങ്ങൾ അടക്കം എത്തി ക്രൈൻ ഉപയോഗിച്ച് തകർന്നു വീണ അവശിഷ്ടങ്ങൾ ഉയർത്തി പരിശോധന നടത്തി.

Advertisement