സമൂഹവിവാഹത്തില്‍ പങ്കെടുത്താല്‍ വരനും വധുവിനും കൂലി, യുപിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അടക്കം പിടികൂടി

Advertisement

ലഖ്നൗ. യുപിയില്‍ വന്‍ വിവാഹ തട്ടിപ്പ്. ചടങ്ങില്‍ വധുക്കള്‍ മാല ചാര്‍ത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് തട്ടിപ്പ് പുറത്തായത്. സര്‍ക്കാര്‍ നല്‍കുന്ന സഹായ ധനം തട്ടിയെടുക്കാനായിരുന്നു വിവാഹ മാമാങ്കം.

വരന്റെ വേഷം ധരിച്ച ചില പുരുഷന്മാര്‍ മുഖം മറയ്ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വിവാഹ തട്ടിപ്പ് നടത്തിയതിന് രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ജനുവരി 25ന് ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയിലാണ് സമൂഹവിവാഹം നടന്നത്. ചടങ്ങില്‍ 568 ദമ്ബതികള്‍ വിവാഹിതരായെങ്കിലും വധൂവരന്മാരായി വേഷമിടാന്‍ പലര്‍ക്കും പണം നല്‍കിയതായി പിന്നീട് കണ്ടെത്തിയിരുന്നു. വധൂവരന്മാരായി വേഷമിടാന്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും 500 രൂപ മുതല്‍ 2000 രൂപ വരെ പ്രതിഫലം നല്‍ക്കിയിരുന്നു.

കല്യാണം കാണാനായി പോയ 19 കാരനെ പോലും നിര്‍ബന്ധിച്ച് പണം നല്‍കാം എന്ന് പറഞ്ഞ് അവിടെ ഇരുത്തിയിരുന്നു. യുപിലെ ബിജെപി എംഎല്‍എ കേത്കി സിംഗ് സമൂഹ വിവാഹത്തില്‍ മുഖ്യാതിഥിയായിരുന്നു. യുപി സര്‍ക്കാര്‍ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന പെണ്‍കുട്ടികളുടെ കല്യാണത്തിന് 51,000 രൂപ നല്‍ക്കുന്നുണ്ട്. അതില്‍ 35,000 രൂപ പെണ്‍കുട്ടിക്കും 10,000 രൂപ വിവാഹ സാമഗ്രികള്‍ വാങ്ങുന്നതിനും 6,000 രൂപ പരിപാടിക്കുമാണ് നല്‍കുന്നത്. ഇത് തട്ടിയെടുക്കാനാണ് ഒരു കൂട്ടം ആളുകള്‍ ശ്രമിച്ചത്.

Advertisement