ആത്മവിശ്വാസ ബജറ്റ്, അടികളില്ല

Advertisement

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡ് ജനങ്ങള്‍ക്ക് മുന്‍പില്‍ വയ്ക്കാന്‍ വേദിയൊരുക്കി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ബജറ്റ് പ്രസംഗത്തില്‍ എന്‍ഡിഎ സര്‍ക്കാരുകളുടെ കഴിഞ്ഞ പത്ത് വര്‍ഷത്തെ നേട്ടങ്ങളാണ് ധനമന്ത്രി ഊന്നിപ്പറഞ്ഞത്. കൂടാതെ മോദി സര്‍ക്കാര്‍ അധിക തുടര്‍ച്ച നേടുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവച്ചു.

രണ്ടാമത്തെ അവസരത്തില്‍, സമ്പന്നമായ ഒരു രാജ്യം കെട്ടിപ്പടുക്കാനുള്ള ഉത്തരവാദിത്തം ഞങ്ങളുടെ സര്‍ക്കാര്‍ ഇരട്ടിയാക്കിയെന്നും,ദരിദ്രര്‍, കര്‍ഷകര്‍, യുവാക്കള്‍, സ്ത്രീകള്‍ എന്നിങ്ങനെ നാല് പ്രധാന വിഭാഗങ്ങളെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

ദരിദ്രര്‍, സ്ത്രീകള്‍, കര്‍ഷകര്‍, യുവാക്കള്‍ എന്നിവര്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും ധനമന്ത്രി പറഞ്ഞു. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും സ്ത്രീ ശാക്തീകരണത്തിനും യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സര്‍ക്കാര്‍ ഊന്നല്‍ നല്‍കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കുടുംബാധിപത്യത്തെ കുറിച്ചും, നെപ്പോട്ടിസത്തെ കുറിച്ചും അവര്‍ ബജറ്റ് പ്രസംഗത്തില്‍ പരാമര്‍ശിച്ചു എന്നതും ശ്രദ്ധേയമാണ്. സാമൂഹിക സാമ്പത്തിക പരിവര്‍ത്തനത്തില്‍ പ്രവര്‍ത്തിക്കുന്നതിലൂടെ സ്വജനപക്ഷപാതം ഇല്ലാതാക്കുകയും, കുടുംബാധിപത്യത്തെ തകര്‍ക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു

പ്രധാനമന്ത്രി മോദിയുടെ കീഴിലുള്ള സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് മതേതരത്വത്തിന് മുന്‍ഗണന കൊടുത്തിട്ടാണെന്നും ധനമന്ത്രി പറഞ്ഞു. സാമൂഹ്യനീതി മുമ്പ് കേവലം ഒരു മുദ്രാവാക്യം മാത്രമായിരുന്നു, എന്നാല്‍ ഞങ്ങള്‍ക്ക് അത് അനിവാര്യമായ ഭരണ മാതൃകയാണെന്നും ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ നല്ല മാറ്റത്തിന് സാക്ഷ്യം വഹിച്ചുവെന്നും ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി നടത്തിയ പ്രസംഗത്തില്‍ അവര്‍ വ്യക്തമാക്കി. എല്ലാ ആശാ, അങ്കണവാടി ജീവനക്കാര്‍ക്കും ആയുഷ്മാന്‍ ഭാരതിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ സര്‍ക്കാര്‍ സഹായിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.

എല്ലാ ആശാ, അങ്കണവാടി ജീവനക്കാര്‍ക്കും ആയുഷ്മാന്‍ ഭാരതിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ സര്‍ക്കാര്‍ സഹായിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. കേന്ദ്ര ബജറ്റ് 2024; പ്രതീക്ഷയോടെ കേരളം, തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനപ്രിയ പദ്ധതികള്‍ ലഭിക്കുമോ? പ്രധാനമന്ത്രി ജന്മ യോജന വികസനത്തിന് പരിധിയില്‍ നിന്ന് ഇപ്പോഴും പുറത്തുള്ള ആദിവാസി വിഭാഗങ്ങളെ സഹായിക്കുന്നു. 2047ഓടെ ഇന്ത്യയെ ‘വികസിത് ഭാരത്’ ആക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. എല്ലാവരുടെയും ഉന്നമനത്തിലാണ് ഞങ്ങളുടെ ശ്രദ്ധയെന്നും അവര്‍ ബജറ്റ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

Advertisement