ബോട്ട് മുങ്ങി 6 പേർ മരിച്ചു

മുംബൈ ‘ മഹാരാഷ്ട്രയിൽ ബോട്ട് മുങ്ങി 6 പേർ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായി. രക്ഷ പ്രവർത്തനം തുടരുന്നു.ഗഡ്ചിരോളിയിലെ ചമോർഷിയിൽ വനഗംഗ നദിയിൽ ആണ് അപകടം. മുളക് പറിക്കാനായി പോകുകയായിരുന്ന വനിത തൊഴിലാളികൾ സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽ പെട്ടത്. ബോട്ട് ഡ്രൈവർ നീന്തി രക്ഷപ്പെട്ടു. ഒരു സ്ത്രീയെയും ഇയാൾ കരയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.ഗൺപൂർ – ചന്ദ്രപൂർ നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഈ മേഖലയിൽ പാലം വേണമെന്ന ആവശ്യം ദീർഘ കാലമായി നാട്ടുകാർ ഉന്നയിക്കുന്നുണ്ട്.

Advertisement