സ്‌പൈസ് ജെറ്റ് വിമാനത്തിലെ ശുചി മുറിയിൽ യാത്രക്കാരൻ കുടുങ്ങി,പിന്നീടുണ്ടായത്

ബംഗളുരു.സ്‌പൈസ് ജെറ്റ് വിമാനത്തിലെ ശുചി മുറിയിൽ യാത്രക്കാരൻ ഒരു മണിക്കൂറോളം യാത്രക്കാരൻ ശുചി മുറിയിൽ കുടുങ്ങി കിടന്നു.
മുംബൈയിൽ നിന്നും ബംഗളൂരുവിലേക്കുള്ള വിമനത്തിൽ ഇന്നലെ ആണ് സംഭവം.വാതിൽ തകരാറിലായതിനെ തുടർന്നാണ് കുടുങ്ങിയത്. ബംഗളൂരുവിൽ ഇറങ്ങിയ ശേഷം എഞ്ചിനീയർ മാർ എത്തിയാണ്
യാത്രക്കാരനെ പുറത്തിറക്കിയത്
തുടർന്ന് യാത്രക്കാരന് വൈദ്യ സഹായം ലഭ്യമാക്കിയതായി സ്‌പൈസ് ജെറ്റ് അറിയിച്ചു. ഏറെ നേരം ശ്രമിച്ചിട്ടും വാതിൽ തുറക്കാൻ കഴിയുന്നില്ലെന്നും ബംഗളൂരുവിൽ ഇറങ്ങുന്നതുവരെ പരിഭ്രാന്തൻ ആകാതെ ശുചിമുറിയിൽ തന്നെ ഇരിക്കണം എന്നും ആവശ്യപ്പെട്ട് വിമാനജീവനക്കാർ യാത്രക്കാരന് നൽകിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായി.

Advertisement