മാട്ടുപൊങ്കലിന്‍റെ നിറവില്‍ ജല്ലിക്കെട്ട്

ചെന്നൈ. തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷത്തുടര്‍ച്ചയായ മാട്ടുപ്പൊങ്കല്‍ ഇന്ന്. കർഷകരെ ഒരു വർഷം സഹായിച്ച കാലികൾക്കുള്ള ആദരമാണ് മാട്ടുപ്പൊങ്കൽ. കാലികളെ അണിയിച്ച് ഒരുക്കി കർഷകർ പ്രത്യേക പൂജകൾ നടത്തും. ജല്ലിക്കെട്ട് മത്സരമാണ് മാട്ടുപ്പൊങ്കൽ ദിനത്തിലെ പ്രധാന ആകർഷണം. മധുര ജില്ലയിലാണ് പ്രശസ്തമായ ജല്ലിക്കെട്ട് നടക്കാറ്. ഇന്നലെ മധുരയിലെ ആവണീ പുരത്ത് ജല്ലിക്കെട്ട് മത്സരങ്ങൾ നടന്നു. ഇന്ന് പ്രശസ്തമായ പാലമേട് ജല്ലിക്കെട്ടാണ്. നാളെ അലങ്ക നല്ലൂരിലാണ് മത്സരങ്ങൾ നടക്കുക. ബന്ധുമിത്രാദികളെ സന്ദർശിക്കുന്ന കാണും പൊങ്കൽ ദിനത്തോടെയാണ് തമിഴ് നാട്ടിലെ പൊങ്കൽ ആഘോഷങ്ങൾ സമാപിക്കുക.

Advertisement