വിജയകാന്തിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയ നടന്‍ വിജയ്ക്ക് നേരെ ചെരുപ്പേറ്

Advertisement

അന്തരിച്ച നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയ നടന്‍ വിജയ്ക്ക് നേരെ ചെരുപ്പേറ്. വിജയകാന്തിനെ കണ്ടിറങ്ങി വാഹനത്തിലേക്ക് കയറാന്‍ പോകുന്നതിനിടെയാണ് ചെരിപ്പേറുണ്ടായത്. വന്‍ ജനക്കൂട്ടത്തിന് ഇടയിലൂടെയാണ് വിജയ് കടന്നുപോയത്. ആ തിരക്കിനിടയില്‍ ആരോ താരത്തിന് നേരെ ചെരുപ്പെറിയുകയായിരുന്നു. തലനാരിഴയ്ക്ക് വിജയ്യുടെ തലയുടെ പുറകില്‍ കൂടി ചെരുപ്പ് പോകുന്നത് വിഡിയോയില്‍ വ്യക്തമായി കാണാം. ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി.
ചെരിപ്പ് എറിഞ്ഞത് ആരാണെന്ന് വ്യക്തമായിട്ടില്ല. തമിഴ്‌നാട്ടില്‍ വന്‍ വിവാദമായി മാറിയിരിക്കുകയാണ് സംഭവം. വിജയ്ക്കെതിരെ അതിക്രമം കാണിച്ചവര്‍ക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്. ഇത് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം എന്നാണ് വിജയ് ആരാധകര്‍ ആവശ്യപ്പെടുന്നത്. സെലിബ്രിറ്റികള്‍ ഉള്‍പ്പടെ ഇതിനെതിരെ രംഗത്തെത്തുന്നുണ്ട്.

https://twitter.com/Mr_Ashthetics/status/1740542019196571774?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1740542019196571774%7Ctwgr%5E76574cd306031d134fe933bc9661fb344e7ad0c4%7Ctwcon%5Es1_&ref_url=https%3A%2F%2F 2Fchalachithram-film%2F2023%2Fdec%2F29%2Fsomeone-throws-a-slipper-on-vijay-at-vijayakanths-funeral-195515.html
Advertisement