രാഷ്ട്രീയ പ്രവേശനം,വിജയിന്‍റെ കൂടികാഴ്ച ഇന്നും തുടരും

Advertisement

ചെന്നെ.രാഷ്ട്രീയ പ്രവേശന അഭ്യൂഹം തുടരുന്നതിനിടെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം പ്രവർത്തകരുമായി നടൻ വിജയ് നടത്തുന്ന കൂടികാഴ്ച ഇന്നും തുടരും . 234 നിയമസഭാ മണ്ഡലങ്ങളിലെയും ഭാരവാഹികളെ നേരിൽ കണ്ടാണ് വിജയ് സംസാരിക്കുന്നത്.
ഇന്നലെ 15 ജില്ലകളിൽ നിന്നുള്ള 115 ഭാരവാഹികളെയാണ് നേരിൽ കണ്ടത്. ഇന്ന് ചെന്നൈ ഉൾപ്പെടെയുള്ള ജില്ലകളിലെ 118 ഭാരവാഹികളെ കാണും.


രാഷ്ട്രീയ പ്രവേശന അഭ്യൂഹം ശക്തമാണെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം വിജയുടെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ ദളപതി തീരുമാനിച്ചാൽ രാഷ്ട്രീയത്തിൽ ഇറങ്ങാൻ തയ്യാറാണെന്ന് ആരാധകർ പറയുന്നുണ്ട്.മൂന്നാഴ്ചകൾക്ക് മുമ്പ് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ നേരിൽകണ്ടതിന് പിന്നാലെയാണ് നിയമസഭ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ ഭാരവാഹികളെ കാണാൻ വിജയ് തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് മുമ്പിൽ കണ്ട് സംഘടനാ പ്രവർത്തനം ശക്തമാക്കുകയാണ് ലക്ഷ്യമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Advertisement