ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപത്തെ പൊട്ടിത്തെറി,സുരക്ഷ ശക്തമാക്കി

ന്യൂഡെല്‍ഹി.ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം പൊട്ടിത്തെറി നടന്നതിനെത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. .സ്ഫോടന ശബ്ദം കേട്ടുവെന്ന് ഇസ്രായേൽ എംബസി വക്താവ് അറിയിച്ചു.സംഭവസ്ഥലത്ത് എൻഐഎയും ഫോറൻസിക് സംഘവും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പ്രദേശത്തെ തിരച്ചിൽ ഇസ്രായേൽ അംബാസിഡർക്കായുള്ള കത്ത് കണ്ടെത്തിയതായി വിവരം.

വൈകിട്ട് 5 20 ഓടെയാണ്‌ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം നടന്നതായ വിവരം അഗ്നി രക്ഷാ സേനയ്ക്ക് ലഭിച്ചത്. സംഭവസ്ഥലത്ത് ആദ്യം എത്തിയ അഗ്നിരക്ഷാസേനയും പോലീസും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്നാണ് ഫോറൻസിക് സംഘം എത്തിയത്.പരിശോധനയിൽ സ്ഫോടക വസ്തുവിന്റെ അവശിഷ്ട്ടം കണ്ടെത്താനായിട്ടില്ല എന്നതാണ് ലഭിക്കുന്ന വിവരം. സ്ഫോടന ശബ്ദം കേട്ടതായും സ്ഥലത്തുനിന്ന് പുക ഉയരുന്നത് കണ്ടതായും സുരക്ഷാ ജീവനക്കാരൻ പറഞ്ഞു.

സ്ഥലം എൻഐഎയുടെ സംഘവും ഇസ്രായേൽ എംബസി ഉദ്യോഗസ്ഥരും സന്ദർശിച്ചു. പ്രദേശത്തെ തിരച്ചിലിൽ ഇസ്രായേൽ അംബാസിഡർക്കായുള്ള ഒരു കത്ത് കണ്ടെത്തിയതായാണ് വിവരം. സംഭവത്തിന് പിന്നാലെ ഇസ്രായേൽ എംബസിക്ക് മുന്നിൽ സുരക്ഷാ ശക്തമാക്കി. മേഖലയിൽ പോലീസ് പെട്രോളിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്.

ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപത്തെ സ്ഫോടനം.തീവ്രത കുറഞ്ഞ പൊട്ടിത്തെറിയെന്ന് ഡൽഹി പൊലീസ്.രാസവസ്തുക്കൾ ഉപയോഗിച്ചുള്ള സ്ഫോടനമാകാം എന്ന നിഗമനത്തിൽ പോലീസ്

പൊലീസ് CCTV ദൃശ്യങ്ങൾ പരിശോധിച്ച് വരുന്നു.കത്തയച്ചത് ഗ്രൂപ്പ് സർ അള്ളാഹ് റെസിസ്റ്റൻസ് ഗ്രൂപ്പ് എന്ന പേരിൽ

കണ്ടടുത്ത കത്തിലെ ഉള്ളടക്കംഇ സ്രയേലിനെ അധിക്ഷേപിക്കുന്നത് ആണെന്നും സൂചനലഭിച്ചു.

Advertisement