സുനാമി കവർന്ന ജീവനുകൾക്ക് തീരദേശ ഗ്രാമം സ്‌മരണാഞ്ജലി അർപ്പിച്ചു

അഴീക്കൽ. സുനാമി കവർന്ന ജീ വനുകൾക്ക് സ്‌മരണാഞ്ജലി അർപ്പിച്ചു തീരദേശ ഗ്രാമം. ആല പ്പാട് പഞ്ചായത്തിന്റെയും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർ ച്ചനയും സമ്മേളനവും സ്‌മൃതി ദീ പം തെളിക്കലും നടത്തി. സൂനാമി ബാധിതരുടെ ദുരിതങ്ങൾ പരിഹ രിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയു ടെ നേതൃത്വത്തിൽ അഴീക്കലിൽ ഉപവാസം നടത്തി.

മന്ത്രി ജെ.ചിഞ്ചു റാണിയും സി. – ആർ.മഹേഷ് എംഎൽഎ സർ ക്കാരിനു വേണ്ടി സ്‌മൃതി മണ്ഡപ ത്തിൽ പുഷ്‌പാർച്ചന നടത്തി. ആലപ്പാട് പഞ്ചായത്ത് നടത്തിയ സൂനാമി സ്‌മരണാഞ്ജലി സമ്മേ ളനം സി.ആർ.മഹേഷ് എം എൽഎ ഉദ്ഘാടനം ചെയ്തു.
മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്‌തു. പഞ്ചായ ത്ത് അംഗം പി.ലിജു അധ്യക്ഷത വഹിച്ചു.

മത്സ്യത്തൊഴിലാളി കോൺഗ്ര സ് ജില്ലാ കമ്മിറ്റി നടത്തിയ അനു സ്‌മരണ സമ്മേളനം കെപിസിസി സെക്രട്ടറി ആർ.രാജശേഖരൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡൻ്റ്എസ്.എഫ്. യേശുദാ സ് അധ്യക്ഷത വഹിച്ചു. സം സ്‌ഥാന ജനറൽ സെക്രട്ടറി ആർ. രാജപ്രിയൻ, എ.സി.ജോസ്, ഷി ബു പഴനിക്കുട്ടി, ആർ.കൃഷ്‌ണദാ സ്, ഹനിദാസ് എന്നിവർ പ്രസം ഗിച്ചു.

ആർഎസ്‌പി നടത്തിയ അനു സ്‌മരണ സമ്മേളനത്തിൽ ജില്ലാ കമ്മിറ്റി അംഗം ആർ.ഓമനദാസ് അധ്യക്ഷത വഹിച്ചു.

സൂനാമി ദുരന്തത്തിൻ്റെ 19-ാം വാർഷികത്തോടനുബന്ധിച്ച് അഴീക്കൽ സ്‌മൃതി മണ്ഡപത്തിൽ അഖില കേരള ധീവരസഭ ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ പുഷ്പാർ ച്ചനയും അനുസ്‌മരണവും നട ത്തി. സൂനാമി അനുസ്‌മരണ യോഗം ധീവരസഭ സംസ്‌ഥാന ജനറൽ സെക്രട്ടറി വി.ദിനകരൻ ഉദ്ഘാടനം ചെയ്തു.

അഴീക്കൽ പൂക്കോട്ട് കരയോ ഗം പ്രസിഡൻ്റ് ജെ.വിശ്വംഭരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസി ഡൻ്റ് യു.രാജു, സെക്രട്ടറി ബി.പ്രി യകുമാർ, എം.വത്സലൻ, ആർ. ബാലചന്ദ്രൻ കെ. ശരത്‌ചന്ദ്രൻ ആർ.പൊന്നപ്പൻ, ശശികല, എൽ. ശോഭ, കാവിൽ ബേബി, പി.വിഭു, കരയോഗം ഭാരവാഹികൾ തുട ങ്ങിയവർ പ്രസംഗിച്ചു.

2004 ഡിസംബർ 26 നുണ്ടായ സുനാമി രാക്ഷസ തിരമാലയിൽ ആലപ്പാട് പഞ്ചായത്തിൽ 142 ജീവനുകൾ പൊലിയുകയും നിരവധി സ്വത്തുവകകളും, ജീവനോപാ ധികളും ചെയ്‌തു. നഷ്‌ടപ്പെടുകയും ചെയ്തു.

Advertisement