ചെന്നൈ.മിഗ്ജൗങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്തമഴയിൽ നഷ്ടപരിഹാരം പ്രഖ്യാപിച്ച് തമിഴ് നാട് സർക്കാർ. ഒരു കുടുംബത്തിന് ആറായിരം രൂപ വീതം നൽകും. റേഷൻ കടകൾ വഴിയാകും തുക വിതരണം ചെയ്യുക. പ്രളയത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതവും പ്രഖ്യാപിച്ചു. ചെന്നൈ,തിരുവള്ളൂർ, കാഞ്ചീപുരം,ചെങ്കൽപേട്ട് ജില്ലകൾക്കാണ് സഹായം നൽകുക. കുടിലുകൾ തകർന്നവർക്ക് 8000 രൂപ വീതവും നെൽകൃഷി നശിച്ചവർക്ക് ഹെക്ടറിന് 17,000 രൂപയും
കന്നുകാലികൾ ചത്ത കർഷകർക്ക് 37500 രൂപ വീതവും ആടുകൾ ചത്ത കർഷകർക്ക് 4000 രൂപ വീതവും നൽകും. യന്ത്രവൽകൃത മത്സ്യബന്ധന ബോട്ടുകൾക്ക് ഏഴരലക്ഷം തൂപയും പൂർണമായും തകർന്ന തോണികൾക്ക് ഒരു ലക്ഷം രൂപ വീതവും മത്സ്യബന്ധന വലകൾക്ക് 15,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു. ചെന്നൈയോടു ചേർന്നുള്ള വേലച്ചേരി, താമ്പ്രം, പള്ളിക്കരണി, പെരമ്പൂർ തുടങ്ങിയ മേഖലകളിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. ഇത് ഒഴിവാക്കാനുള്ള നടപടികൾ വേഗത്തിൽ സ്വീകിച്ചു വരുന്നതായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു.
ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്തമഴയിൽ നഷ്ടപരിഹാരം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ
Advertisement