കോണ്‍ഗ്രസിനൊപ്പമെന്ന് തോന്നിപ്പിച്ച് ഛത്തീസ്ഗഡും ബിജെപിയുടെ ഒപ്പം

Advertisement

റായ്പൂര്‍. കോണ്‍ഗ്രസിനൊപ്പമെന്ന് തോന്നിപ്പിച്ച ഛത്തീസ്ഗഡും ബിജെപിയുടെ ഒപ്പം പോയതിന്റെ നടുക്കത്തിലാണ് നേതാക്കള്‍.
ഛത്തീസ്ഗഡില്‍ നിന്നും ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന ഫലം പരിശോധിക്കുമ്പോള്‍ ഛത്തീസ്ഗഡും താമരക്കൊപ്പമെന്ന് ഉറപ്പിക്കാം. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 53 സീറ്റുകളിലാണ് ഛത്തീസ്ഗില്‍ ബിജെപി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 36 സീറ്റുകളിലാണ് മുന്നില്‍ നില്‍ക്കുന്നത്. ഛത്തീസഗഡില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചു കഴിഞ്ഞു.

വോട്ടെണ്ണലിന്റെ ആദ്യഫലം പുറത്തുവന്നപ്പോള്‍ ഛത്തീസ്ഗഡ് കോണ്‍ഗ്രസിന്റെ കൈയില്‍ ഭദ്രമായിരുന്നു. പിന്നീട് ലീഡ് നില മാറി മറിഞ്ഞു. ഛത്തീസ്ഗഡില്‍ ഭൂപേഷ് ബാഗേല്‍ ഉള്‍പ്പെടെ 10 മന്ത്രിമാര്‍ പിന്നിലായിരുന്നു. ഛത്തീസ്ഗഡില്‍ ആദിവാസി മേഖലയില്‍ നിന്നാണ് തിരിച്ചടി നേരിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

Advertisement