സൂറത്തില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴു തൊഴിലാളികള്‍ വെന്തുമരിച്ചു

ഗുജറാത്തിലെ സൂറത്തില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴു തൊഴിലാളികള്‍ വെന്തുമരിച്ചു. 27 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.
സൂറത്തിലെ ഏതര്‍ ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. തീ അണച്ചശേഷം ചൂടും പുകയും അടങ്ങിയപ്പോള്‍ നടത്തിയ തിരിച്ചിലിലാണ് വ്യാഴാഴ്ച ഏഴുപേരുടെ മൃതദേഹങ്ങള്‍ കത്തിച്ചാമ്പലായ നിലയില്‍ കണ്ടെത്തിയത്.
പൊള്ളലേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ തൊഴിലാളികളെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. കമ്പനിയിലെ കെമിക്കല്‍ സ്റ്റോറേജ് ടാങ്ക് പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Advertisement