മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി വനിത വിജയകുമാറിന് നേരെ അജ്ഞാതന്റെ ആക്രമണം

Advertisement

നടിയും മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ വനിത വിജയകുമാറിന് നേരെ അജ്ഞാതന്റെ ആക്രമണം. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് അക്രമിക്കപ്പെട്ട വിവരം പങ്കുവച്ചത്. തമിഴ് ബിഗ് ബോസ് മത്സരാര്‍ത്ഥി പ്രദീപ് ആന്റണിയുടെ ആരാധകനാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് ആരോപണം.
വനിതയുടെ മകള്‍ ജോവിക ബിഗ് ബോസ് 7 മത്സരാര്‍ത്ഥിയാണ്. ഷോയില്‍ നിന്ന് പ്രദീപ് ആന്റണി പുറത്തുപോകാന്‍ കാരണം ജോവികയാണ് എന്ന് ആരോപിച്ചായിരുന്നു ആക്രമണം എന്നാണ് വനിത പറയുന്നത്. ആക്രമണത്തില്‍ വനിതയ്ക്ക് മുഖത്തിന് പരിക്കേറ്റു. മുഖം നീരു വന്ന നിലയിലുള്ള ചിത്രവും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

Advertisement