ബന്ധുവീട്ടില്‍ എത്തിയ വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കൃഷിയിടത്തില്‍ കുഴിച്ചിട്ടു

Advertisement

ബിഹാറിലെ മുസഫര്‍പൂറില്‍ മൂന്ന് വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ടു. ഇന്നലെ രാത്രിയാണ് നടുക്കുന്ന സംഭവം. ഇതുമായി ബന്ധപ്പെട്ട് ലാല്‍ ബാബു എന്ന 20 വയസ്സുള്ള യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രക്ഷിതാക്കള്‍ക്കൊപ്പം ബന്ധുവീട്ടില്‍ പോയ പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചുകൊന്ന് കൃഷിയിടത്തില്‍ കുഴിച്ചിട്ടത്.
ഉറങ്ങിക്കിടന്ന കുട്ടിയെ രാത്രിയില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊല്ലുകയായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം ബന്ധുവീട്ടില്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. വൈകുന്നേരം പെണ്‍കുട്ടിയുടെ അടുത്തുവന്ന് പ്രതി സംസാരിക്കുന്നത് മാതാപിതാക്കള്‍ കണ്ടിരുന്നു. ഇതുകണ്ട കുട്ടിയുടെ മാതാപിതാക്കള്‍ ഇയാളെ വിലക്കുകയും പ്രതി അവിടെനിന്ന് പോവുകയും ചെയ്തു. പിന്നാലെയാണ് രാത്രിയെത്തി പെണ്‍കുട്ടിയെ ലാല്‍ ബാബു തട്ടിക്കൊണ്ടുപോയത്. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

Advertisement