ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് രാഹുല്‍ ദ്രാവിഡിന് പകരക്കാരനായി വിവിഎസ് ലക്ഷ്മണ്‍?

Advertisement

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് രാഹുല്‍ ദ്രാവിഡിന് പകരക്കാരനായി വിവിഎസ് ലക്ഷ്മണ്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോകകപ്പോടെ ദ്രാവിഡിന്റെ കരാര്‍ അവസാനിച്ചിരുന്നു. നിലവില്‍ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിന്റെ പരിശീലകന്‍ ലക്ഷ്മണാണ്. മുന്‍ താരം സ്ഥാനത്തു തുടരുമെന്നാണ് സൂചന.
രാഹുല്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി സ്ഥാനത്തേക്കു തിരിച്ചു വരുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ ലക്ഷ്മണാണ് ഈ സ്ഥാനത്തുള്ളത്. അതേസമയം ഐപിഎല്ലിലേക്ക് രാഹുലിനെ തിരിച്ചെത്തിക്കാനും ശ്രമങ്ങളുണ്ട്. ലഖ്നൗ സൂപ്പര്‍ ജയന്റ്സ് തങ്ങളുടെ മെന്ററായി രാഹുലിനെ പരിഗണിക്കുന്നുണ്ട്.
കഴിഞ്ഞ സീസണ്‍ വരെ അവരുടെ മെന്റര്‍ സ്ഥാനത്തുണ്ടായിരുന്ന ഗൗതം ഗംഭീര്‍ തന്റെ പഴയ തട്ടകമായി കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിലേക്ക് മെന്ററായി പോയതോടെയാണ് ഈ സ്ഥാനത്ത് ഒഴിവുള്ളത്.

Advertisement