ലോകകപ്പ് മത്സരത്തിനിടെ 24 കാരറ്റ് സ്വര്‍ണത്തിന്റെ ഐ ഫോണ്‍ നഷ്ടപ്പെട്ടതായി നടി ഉര്‍വശി റൗട്ടേല

Advertisement

ഇന്ത്യ-പാകിസ്ഥാന്‍ ലോകകപ്പ് മത്സരത്തിനിടെ തന്റെ സ്വര്‍ണ ഐഫോണ്‍ നഷ്ടപ്പെട്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി ഉര്‍വശി റൗട്ടേല.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് 24 കാരറ്റ് സ്വര്‍ണത്തിന്റെ ഫോണ്‍ നഷ്ടപ്പെട്ട വിവരം അറിയിച്ചത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ എന്റെ 24 കാരറ്റിന്റെ ഐഫോണ്‍ നഷ്ടമായി. ആര്‍ക്കെങ്കിലും ഫോണിനെക്കുറിച്ച് വിവരം ലഭിക്കുകയാണെങ്കില്‍ ദയവായി സഹായിക്കണം. സഹായിക്കാന്‍ പറ്റുന്ന ആളുകളെ ടാഗ് ചെയ്യൂ.- എന്നാണ് ഉര്‍വശി കുറിച്ചത്.
പിന്നാലെ പ്രതികരണവുമായി അഹമ്മദാബാദ് പൊലീസ് രംഗത്തെത്തി. മൊബൈല്‍ ഫോണിന്റെ വിവരങ്ങള്‍ നല്‍കാനാണ് പൊലീസ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് താരം പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ പകര്‍പ്പടക്കം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

Advertisement