സിക്കിമിലെ മിന്നൽ പ്രളയത്തിന് കാരണം നേപ്പാളിലെ ഭൂകമ്പമെന്ന് സൂചന; രക്ഷാദൗത്യം തുടരുന്നു

സിക്കിം :
വടക്കുകിഴക്കൻ സംസ്ഥാനമായ സിക്കിമിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. മിന്നൽ പ്രളയത്തിൽ 102 പേരെയാണ് കാണാതായതെന്നും 26 പേർക്ക് പരുക്കേറ്റതായും സിക്കിം സർക്കാർ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അതേസമയം നാൽപത് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്ന അനൗദ്യോഗിക റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്

സിക്കിമിലെ പ്രളയത്തിന് കാരണം നേപ്പാളിലുണ്ടായ ഭൂകമ്പമാണോയെന്ന സംശയവും ഉയരുന്നുണ്ട്. ഇതിനുള്ള സാധ്യതയും വിദഗ്ധർ പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പ്രളയത്തിൽ കാണാതായ സൈനികരുടെയും മറ്റുള്ളവരുടെയും കുടുംബാംഗങ്ങൾക്കായി ഇന്ത്യൻ സൈന്യം മൂന്ന് ഹെൽപ് ലൈൻ ആരംഭിച്ചു.

പ്രളയ സാഹചര്യം കണക്കിലെടുത്ത് ബംഗാളിൽ പതിനായിരം പേരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ബംഗാളിലെ ഒമ്പത് ജില്ലകളിലാണ് സ്ഥിതി രൂക്ഷമായിരിക്കുന്നത്. ഇവിടങ്ങളിലായി 190 ക്യാമ്പുകൾ തുറന്നു. ഗവർണർ ഇന്ന് പ്രദേശങ്ങൾ സന്ദർശിക്കും.

Advertisement