ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം; പ്രായപരിധി കുറയ്ക്കുന്നത് ഉചിതമാവില്ലെന്ന് നിയമ കമ്മീഷന്‍

Advertisement

ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി കുറയ്ക്കണമോ എന്ന് ഏറെക്കാലമായി ഉയരുന്നു ചോദ്യമായിരുന്നു. എന്നാല്‍ പ്രായപരിധി കുറയ്ക്കുന്നത് ഉചിതമാവില്ലെന്നാണ് നിയമ കമ്മീഷന്‍ ശുപാര്‍ശ. കേന്ദ്ര നിയമ മന്ത്രായത്തിനാണ് ഇത് സംബന്ധിച്ച് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. പ്രായപരിധി കുറയ്ക്കാന്‍ നിയമപരമായി തീരുമാനിക്കുന്നത് ശൈശവ വിവാഹം തടയാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയാവുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ 16 വയസിനും 18 വയസിനുമിടയിലുള്ള കേസുകളില്‍ അതിന്റെ സ്വഭാവമനുസരിച്ച് കോടതിക്ക് വിവേചനപരമായി തീരുമാനം എടുക്കാമെന്നും നിയകമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. ഹീനമായ കുറ്റകൃത്യം ചെയ്യുന്ന കുട്ടികളെ മുതിര്‍ന്നവരായി കണക്കുന്ന പോക്‌സോ ആക്ടിലെ ചട്ടം ജുവൈനൈല്‍ ജസ്റ്റീസ് ആക്ടിലും കൊണ്ടുവരണമെന്നും ശുപാര്‍ശയുണ്ട്.

Advertisement