വാസ്തുവിദ്യയുടെ കാലാതീത സൗന്ദര്യം; കർണാടകയിലെ 3 ക്ഷേത്രങ്ങൾ കൂടി യുനെസ്കോ പൈതൃക പട്ടികയിൽ

ബം​ഗളുരു: വാസ്തുവിദ്യയുടെ കാലാതീത സൗന്ദര്യം പേറുന്ന കർണാടകയിലെ മൂന്ന്ക്ഷേത്രങ്ങൾക്ക് യുനെസ്കോയുടെ ലോക പൈതൃക സ്മാരക പദവി ലഭിച്ചു. ഹാസൻ ബേലൂരിലെ ചന്നകേശവ, ഹാലെബീഡുവിലെ ഹൊയ്സാലേശ്വര, മൈസൂരു സോമനാഥപുരയിലെ കേശവ ക്ഷേത്രങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്.

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പരിപാലിക്കുന്ന ഈ കേന്ദ്രങ്ങൾ 2014 മുതൽ യുനെസ്കോയുടെ പരിഗണനയിലുണ്ട്. പശ്ചിമഘട്ട മേഖലയായ മലനാട് ഭരിച്ചിരുന്ന ഹൊയ്സാല രാജാക്കന്മാരാണ് ഇവ നിർമിച്ചത്.

Advertisement