നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; മധ്യപ്രദേശ് സര്‍വകലാശാല ഉത്തരവ് പിന്‍വലിക്കും

കേരളത്തിലെ വിദ്യാര്‍ത്ഥികളോട് നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട മധ്യപ്രദേശ് ഇന്ദിര ഗാന്ധി നാഷണല്‍ ട്രൈബല്‍ സര്‍വകലാശാല ഉത്തരവ് പിന്‍വലിക്കുമെന്ന് അറിയിച്ചതായി മന്ത്രി ആര്‍.ബിന്ദു.
ഇന്നലെ വൈകുന്നേരത്തോടുകൂടിയാണ് സര്‍വകലാശാല വിവാദ സര്‍ക്കുലര്‍ പുറത്തുവിടുന്നത്. ഇതോടെ കേരളത്തില്‍ നിന്നും സര്‍വകലാശാലയില്‍ പ്രവേശനം നേടാനെത്തിയ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയിലാവുകയായിരുന്നു. ഇ-മെയില്‍ വഴി ആര്‍. ബിന്ദു സര്‍വകലാശാല അധികൃതര്‍ക്ക് കത്തയക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചത്. കേരളത്തില്‍ നിന്നുള്ള എംപിമാരും ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നു.

Advertisement