ഭരണഘടനയിൽ നിന്ന് ഇന്ത്യ എന്ന വാക്ക് ഒഴിവാക്കല്‍,വിവാദത്തിലേക്ക്

Advertisement

ന്യൂഡെല്‍ഹി . ഭരണഘടനയിൽ നിന്ന് ഇന്ത്യ എന്ന വാക്ക് ഒഴിവാക്കാൻ കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നു.

ഭരണഘടനയിൽ നിന്ന് ഇന്ത്യ എന്നാ വാക്ക് ഒഴിവാക്കാൻ കേന്ദ്ര നീക്കം.പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ചേക്കുമെന്ന് സൂചന.ഇന്ത്യ എന്നതിന് പകരമായി ഭാരത് എന്ന വാക്ക് ഉപയോഗിക്കും.അടിമത്വത്തിന്റെ ചിന്താഗതിയിൽ നിന്നും പൂർണമായും പുറത്തുകടക്കാനാണ് ഇന്ത്യ എന്ന വാക്ക് ഒഴിവാക്കുന്നതെന്നാണ് അനൗദ്യോഗിക വിശദീകരണം.അതേസമയം യൂണിയൻ ഓഫ് സ്റ്റേറ്റുകൾക്ക് മേലുള്ള ആക്രമണം എന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്.

ഇന്ത്യ ദാറ്റ് ഈസ് ഭാരത് എന്നാണ് ഭരണഘടനയുടെ ഒന്നാം അനുച്ഛേദം രാജ്യത്തെ വിശേഷിപ്പിക്കുന്നത്.എന്നാൽ ആ ഇന്ത്യ എന്ന നാമത്തെ മാറ്റി ഭാരത് എന്ന് സ്ഥാപിക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്.റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്ന് ലോക രാജ്യങ്ങൾക്കിടയിൽ അംഗീകരിച്ച ആ പേരിനെ റിപ്പബ്ലിക് ഓഫ് ഭാരത് എന്നാക്കി മാറ്റാനുള്ള പ്രമേയം പ്രത്യേക പാർലമെൻ്റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്നേക്കും.പേരു മാറ്റുവാനുള്ള തുടക്കം കേന്ദ്രം ഇതിനോടൊപ്പം തന്നെ ആരംഭിച്ചു.ജി 20 ഉച്ചകോടിയുടെ വിരുന്നിനുൾപ്പടെ രാഷ്ട്രപതി ഭവൻ നല്‍കിയ ക്ഷണകത്തിൽ പ്രസിഡൻ്റ് ഓഫ് ഭാരത് എന്നാണ് പരാമർശിച്ചിരിക്കുന്നത്.വിഷയം രാജ്യത്ത് ചർച്ചയായതോടെ ആരോപണങ്ങളുമായി പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി.

ഇന്ത്യ അതാണ് ഭാരത് എന്ന ഭരണഘടനയിലെ വാചകം ഭാരത് അതാണ് ഇന്ത്യ എന്നാക്കാനാണ് ബിജെപി നീക്കമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു.ഇന്ത്യ സഖ്യം ഭാരത് എന്ന പേര് സ്വീകരിച്ചാൽ അതും മാറ്റുമോ എന്ന് ആംആദ്മി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ ബിജെപിയെ പരിഹസിച്ചു.രാജ്യത്തിനെതിരായ കേന്ദ്രസർക്കാർ നീക്കത്തെ പല്ലും നഖവും ഉപയോഗിച്ച് നേരിടുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപിയും പ്രതികരിച്ചു

ഇംഗ്ലീഷിനൊപ്പവും ഭാരത് കൂട്ടിചേർക്കുന്നതോടെ ഔദ്യോഗിക രേഖകളിൽ നിന്ന് ഇന്ത്യ ഒഴിവാക്കാനാണ് സർക്കാർ ശ്രമം. പ്രസിഡൻ്റ് ഓഫ് ഇന്ത്യ എന്നതുൾപ്പടെയുള്ള പദവികൾ മാറ്റിയെഴുതുന്നത് ഉചിതമല്ല എന്നാണ് ഭരണഘടന വിദഗ്ധർ വിലയിരുത്തുന്നത്.കൊളോണിയൽ ഭൂതകാലത്തിന്റെ അവശിഷ്ടമായാണ് ബിജെപി ഇന്ത്യ എന്ന നാമത്തെ വിലയിരുത്തുന്നത്.

Advertisement