പരിക്കേറ്റ ആനയുടെ ആക്രമണത്തില്‍ മയക്കുവെടി വയ്ക്കാൻ എത്തിയ ആളിന് ഗുരുതര പരിക്ക്

Advertisement

പരിക്കേറ്റ ആനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. കര്‍ണാടക ഹള്ളിയൂരിന് സമീപം വ്യാഴാഴ്ച രാവിലെ 40കാരനായ ഭീമ എന്ന ആനയെ മയക്കുവെടിവെക്കാനെത്തിയ ആന വിദഗ്ധനായ വെങ്കടേശിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. 
വനത്തില്‍ ആനകള്‍ തമ്മിലുണ്ടായ പോരിനിടെ ഭീമയ്ക്ക് പരിക്കേറ്റിരുന്നു. ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍ അലഞ്ഞു നടന്ന ഭീമയെ ചികിത്സിക്കാന്‍ ക്യാമ്പിലേക്ക് എത്തിക്കാന്‍ വനം വകുപ്പ് നടത്തിയ ശ്രമത്തിനിടെയാണ് ആനയുടെ ആക്രമണമുണ്ടായത്.
ആനയുടെ ചികിത്സയ്ക്ക് വേണ്ട അനുമതി പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററില്‍ നിന്നും വനം വകുപ്പ് വാങ്ങിയിരുന്നു. ഇതിനായി ആനയെ മയക്കുവെടി വെക്കാനാണ് വിദഗ്ധനെ എത്തിച്ചത്.
പരിക്കേറ്റ വെങ്കിടേശിനെ എച്ച്‌ഐഎംഎസ് ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

Advertisement