ഇന്ത്യകൂട്ടായ്മയ്ക്ക് രണ്ട് കൺവീനർമാരെന്ന് സൂചന

Advertisement

ന്യൂഡെല്‍ഹി .ഏറെ പ്രതീക്ഷയോടെ ബിജെപിക്ക് എതിരെ കൊണ്ടുവരുന്ന ഇന്ത്യകൂട്ടായ്മയ്ക്ക് രണ്ട് കൺവീനർമാർ കാണുമെന്ന് സൂചന.

രാഹുൽ ഗാന്ധിയും , നിതിഷ് കുമാറും ഇന്ത്യ കൂട്ടായ്മയുടെ കൺ വീനർമാരായേക്കുമെന്നറിയുന്നു.

എക-കൺ വീനർ തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് 2 കൺ വീനർ നിർദ്ദേശം പരിഗണിയ്ക്കുന്നത്.മുംബൈയിലെ ഇന്ത്യ കൂട്ടായ്മയുടെ യോഗത്തിൽ ഇതു സംബന്ധിച്ച പ്രഖ്യാപനത്തിന് സാധ്യതയുണ്ട്.

തൃണമൂല്‍ കോൺഗ്രസ്സും ആം ആദ്മിയും ഇക്കാര്യത്തില്‍ നിലപാട് അറിയിച്ചിട്ടില്ല. എന്നാല്‍ പ്രതിപക്ഷ ഐക്യം സംബന്ധിച്ച് ബിജെപി ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ ശരിവയ്ക്കുന്നതാണ് കണ്‍വീനര്‍ തര്‍ക്കം.

Advertisement