ജനാധിപത്യം ഇന്ത്യയുടെ ശക്തിയെന്ന് പ്രധാനമന്ത്രി

Advertisement

ന്യൂഡെല്‍ഹി. ജനാധിപത്യം ഇന്ത്യയുടെ ശക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 77-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം . രാജ്യം നഷ്ടപ്രതാപം വീണ്ടെടുക്കും. ഇന്ത്യയുടെ യുവത രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കും. ലോകത്തെ സാങ്കേതിക വിപ്ലവത്തില്‍ ഇന്ത്യക്കുള്ളത് വലിയ പങ്കെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് 19 മഹാമാരിക്ക് ശേഷം, ഒരു പുതിയ ലോകക്രമം, ഒരു പുതിയ ജിയോ-പൊളിറ്റിക്കൽ സമവാക്യം രൂപപ്പെടുകയാണ്. ജിയോപൊളിറ്റിക്സിന്റെ നിർവചനം മാറുകയാണ്. ഇന്ന്, പുതിയ ലോകക്രമം രൂപപ്പെടുത്തുന്നതിൽ ഇന്ത്യയുടെ 140 കോടിയുടെ കഴിവ് പ്രത്യേകം കാണാമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പരമ്പരാഗത വൈദഗ്ധ്യമുള്ളവർക്കായി അടുത്ത മാസം മുതല്‍ 13,000 മുതൽ 15,000 കോടി രൂപ വരെ വകയിരുത്തി വിശ്വകർമ പദ്ധതി സർക്കാർ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ജനസംഖ്യ, ജനാധിപത്യം, വൈവിധ്യം എന്നീ ത്രിത്വങ്ങൾക്ക് രാജ്യത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള ശക്തിയുണ്ട്:
രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണ്… സമാധാനത്തിലൂടെ മാത്രമേ പരിഹാരം കാണാനാകൂ. കേന്ദ്രവും സംസ്ഥാന സർക്കാരും പരിഹാരം കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണ്.” മണിപ്പൂരിലുണ്ടായത് ഹിംസാത്മക പ്രവര്‍ത്തനങ്ങള്‍, അമ്മമാരുടെയും പെണ്‍മക്കളുടെയും മനസിന് മുറിവേറ്റു.


‘ജി-20 യോഗങ്ങള്‍ ഇന്ത്യയിലെ സാധാരണക്കാരുടെ കഴിവുകളെയും ഇന്ത്യയുടെ വൈവിധ്യത്തെയും കുറിച്ച് ലോകത്തെ ബോധവാന്മാരാക്കി’
ലക്ഷ്യങ്ങൾ നിറവേറ്റുന്ന ഒരു ഗവൺമെന്റാണ് ഇന്ത്യയിലുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2014ൽ ഞങ്ങൾ അധികാരത്തിൽ വരുമ്പോൾ ആഗോള സാമ്പത്തിക വ്യവസ്ഥയിൽ ഇന്ത്യ പത്താം സ്ഥാനത്തായിരുന്നു. 140 കോടി ഇന്ത്യക്കാരുടെ പ്രയത്‌നത്താൽ ഇന്ന് നമ്മൾ അഞ്ചാം സ്ഥാനത്തെത്തിയെന്നും മോദി
” ‘രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നത് സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനമാണ്. ഇന്ന്, സിവിൽ ഏവിയേഷനിൽ ഏറ്റവും കൂടുതൽ പൈലറ്റുമാരുള്ളത് ഇന്ത്യയിലാണെന്ന് നമുക്ക് അഭിമാനത്തോടെ പറയാൻ കഴിയും. വനിതാ ശാസ്ത്രജ്ഞരാണ് ചന്ദ്രയാൻ ദൗത്യത്തിന് നേതൃത്വം നൽകുന്നത്. ജി20 രാജ്യങ്ങളും അതിന്റെ പ്രാധാന്യം തിരിച്ചറിയുന്നു’

Advertisement