മണിപ്പൂർ കലാപം: രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് സമിതിയോട് സുപ്രീം കോടതി

Advertisement

ന്യൂഡെൽഹി: മണിപ്പൂർ കലാപത്തിൽ രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണണെന്ന് സമിതിയോട് സുപ്രീം കോടതി. അക്രമം നടത്തിയവരുമായി പോലീസ് ഒത്തുകളിച്ചെന്ന ആരോപണം അന്വേഷിക്കണം. അന്വേഷണത്തിന് ആവശ്യമായ സഹായം നൽകാൻ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും കോടതി നിർദേശം നൽകി. രണ്ട് മാസത്തിനുള്ളിൽ ഇതിന്റെ റിപ്പോർട്ടും നൽകണം. ഇരു റിപ്പോർട്ടുകളും ഒക്ടോബർ 13ന് കോടതി പരിഗണിക്കും

സ്വമേധയാ എടുത്ത കേസടക്കം വിവിധ ഹർജികൾ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ ഇടപെടലുണ്ടായത്. മുൻ ഹൈക്കോടതി വനിതാ ജഡ്ജിമാർ അടങ്ങുന്ന ഉന്നതതല സമിതിയെയാണ് കലാപത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ചത്. മുൻ ജഡ്ജിമാരായ ഗീത മിത്തൽ, ശാലിനി പി ജോഷി, മലയാളിയായ ആശാ മേനോൻ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.

Advertisement