സ്ത്രീകൾക്കും പുരുഷന്മാർക്കും ശിശുസംരക്ഷണത്തിന് 730 ദിവസം അവധി

Advertisement

ന്യൂഡൽഹി: വനിതാ ജീവനക്കാരും സർക്കാർ ഉദ്യോഗസ്ഥരായ ഭാര്യ ഒപ്പമില്ലാത്ത പുരുഷന്മാരും ശിശുസംരക്ഷണത്തിനായുള്ള 730 ദിവസത്തെ അവധിക്ക് അർഹരാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ജിതേന്ദ്രസിങ് ഇക്കാര്യം വ്യക്തമാക്കിയത്.

‘‘1972ലെ സെൻട്രൽ സിവിൽ സർവീസസ് ചട്ടങ്ങളിലെ 43–സി പ്രകാരം സിവിൽ സർവീസുകളിലും തസ്തികകളിലും നിയമിതരായ വനിതാ സർക്കാർ ജീവനക്കാരും ശിശു സംരക്ഷണ അവധിക്ക് അർഹരാണ്. 18 വയസ്സുവരെയുള്ള സമയത്തിൽ കുട്ടികളെ പരിചരിക്കുന്നതിനായി ശിശുസംരക്ഷണ അവധിയെടുക്കാം. ഭിന്നശേഷിക്കാരായ മക്കളാണെങ്കിൽ അവധിയെടുക്കുന്നതിൽ സമയ പരിധികളില്ല.’’–ജിതേന്ദ്രസിങ് വ്യക്തമാക്കി.

Advertisement