ഡെൽഹിയിൽ വീണ്ടും അരുംകൊല, കോളേജ് വിദ്യാര്‍ത്ഥിനിയെ പട്ടാ പകൽ തലക്കടിച്ച് കൊലപ്പെടുത്തി

Advertisement

ന്യൂഡെല്‍ഹി. ഡെൽഹിൽ വീണ്ടും അരുംകൊല.കോളേജ് വിദ്യാര്‍ത്ഥിനിയെ പട്ടാപകൽ തലക്കടിച്ച് കൊലപ്പെടുത്തി. 28 കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹഭ്യർത്ഥന നിരസിച്ചതാണ് കൊലപാതക കാരണമെന്ന് പോലീസ്.

ഡൽഹിയിലെ കമല നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥിനിയായ 25 കാരിയാണ് കൊല്ലപ്പെട്ടത്.ഉച്ചക്ക് 12 മണിയോടെ മാളവ്യ നഗറിലെ, അരബിന്ദോ കോളേജിന് സമീപത്തെ വിജയ് മണ്ഡൽ പാർക്കിൽ ആണ് സംഭവം .സുഹൃത്തിനൊപ്പം നടക്കുകയായിരുന്ന വിദ്യാർത്ഥിനിയെ, ഇരുമ്പ് വടി ഉപയോഗിച്ച് പ്രതി തലക്ക് അടിക്കുകയായിരുന്നു.

തല തകർന്ന നിലയിൽ പാർക്കിലെ ബഞ്ചിന് താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്നും, കോലപ്പെടുത്താൻ ഉപയോഗിച്ച ഇരുമ്പ് വടിയും സമീപത്ത് നിന്ന് കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

സംഭവത്തിൽ യുവതിയുടെ സുഹൃത്തായ 28കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.വിവാഹാഭ്യർത്ഥന നിരസിച്ചതാണ് കൊലപാതക കാരണമെന്ന് പോലീസ് വ്യക്തമാക്കി.പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ഡൽഹിയിൽ സ്ത്രീകൾക്കെതിരായ അക്രമങ്ങൾ വർദ്ധിച്ചു വരുന്നത് ഡൽഹി പോലീസിന്റെ നിഷ്ക്രിയത്വം കൊണ്ടാണെന്ന് ഡൽഹി വനിത കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ ആരോപിച്ചു.

Advertisement