കാഥികൻ തേവർതോട്ടം സുകുമാരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

കാഥികൻ തേവർ തോട്ടം സുകുമാരന്റെ ഭൗതിക ശരീരത്തിൽ മന്ത്രി സജി ചെറിയാൻ അന്തിമോപചാരം അർപ്പിക്കുന്നു
Advertisement

കൊല്ലം.കാഥികൻ തേവർതോട്ടം സുകുമാരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു. കാഥികൻ തേവർതോട്ടം സുകുമാരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കഥാപ്രസംഗകലയെ ജനകീയമാക്കുന്നതിൽ സുകുമാരൻ വലിയ പങ്കുവഹിച്ചു.

ശാസ്ത്ര ചിന്തയും യുക്തി ബോധവും പുരോഗമന മനോഭാവവും ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതിന് അദ്ദേഹം തന്റെ കലയെ ഉപയോഗിച്ചെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. തേവർ തോട്ടം സുകുമാരന്റെ ഭൗതിക ശരീരത്തിൽ മന്ത്രി സജി ചെറിയാൻ അന്തിമോപചാരം അർപ്പിച്ചു.

Advertisement